‘ഇത് എന്റെ ആദ്യത്തെ അനുഭവം, ഒരിക്കലും മറക്കില്ല’; ഭൂമിയിലെ സ്വർഗത്തിൽ നിന്നുള്ള കാഴ്ചകളുമായി ശില്‍പ ഷെട്ടി

മാലദ്വീപിലെ മനോഹരമായ അവധി ദിനങ്ങള്‍ ആസ്വദിച്ച് നടി ശില്‍പ ഷെട്ടി. ജുമൈറ ഒലാഹലി ദ്വീപിലേക്കായിരുന്നു യാത്ര. തനിക്ക് ഒരുപാട് കാര്യങ്ങള്‍ ആദ്യമായി ചെയ്യാന്‍ അവസരം കിട്ടിയെന്നു നടി കുറിച്ചു. ജെറ്റ് സ്കീ, സ്നോര്‍ക്കലിങ്, സുഷി പാചക ക്ലാസ് എന്നിവയുടെ അനുഭവത്തെക്കുറിച്ച് ശില്‍പ്പ ഷെട്ടി എഴുതിയിട്ടുണ്ട്.

മാലദ്വീപിലെ മനോഹരമായ അവധി ദിനങ്ങള്‍ ആസ്വദിച്ച് നടി ശില്‍പ ഷെട്ടി. ജുമൈറ ഒലാഹലി ദ്വീപിലേക്കായിരുന്നു യാത്ര. തനിക്ക് ഒരുപാട് കാര്യങ്ങള്‍ ആദ്യമായി ചെയ്യാന്‍ അവസരം കിട്ടിയെന്നു നടി കുറിച്ചു. ജെറ്റ് സ്കീ, സ്നോര്‍ക്കലിങ്, സുഷി പാചക ക്ലാസ് എന്നിവയുടെ അനുഭവത്തെക്കുറിച്ച് ശില്‍പ്പ ഷെട്ടി എഴുതിയിട്ടുണ്ട്. "ജീവിതത്തിൽ ഒന്നും എളുപ്പമല്ല, അവസരം വരുമ്പോൾ ഒരു പുതിയ കഴിവ് പഠിച്ചെടുക്കാൻ നമ്മള്‍ തയ്യാറായിരിക്കണം, ആ അനുഭവം ആസ്വദിക്കണം" നടി പറയുന്നു.
നോർത്ത് മെയിൽ അറ്റോളിൽ സ്ഥിതി ചെയ്യുന്ന ജുമൈറ ഒലാഹലി ദ്വീപില്‍ താമസത്തിനായി പഞ്ചനക്ഷത്ര വില്ലകളാണ് ഒരുക്കിയിട്ടുള്ളത്. സെലിബ്രിറ്റികളുടെയും പണക്കാരുടെയും പ്രിയപ്പെട്ട വെക്കേഷന്‍ സ്പോട്ടാണിവിടം. മെഡിറ്ററേനിയൻ ശൈലിയിലുള്ള വില്ലകൾക്കു ചുറ്റും കാവൽക്കാരായി നിൽക്കുന്ന ഈന്തപ്പനകളും തെളിഞ്ഞ നീല ജലവും തീരത്തെ തിളങ്ങുന്ന മണലുമെല്ലാം ജുമൈറ ഒലാഹലി ദ്വീപിനെ കൂടുതല്‍ സുന്ദരമാക്കുന്നു.

ക്രിസ്മസ്-പുതുവത്സര ആഘോഷ സമയത്ത്, ഒരു രാത്രിക്ക് 28 ലക്ഷം രൂപ വരെ ഈടാക്കുന്ന 3 ബി എച്ച് കെ വില്ലയാണ് ഇവിടെ ഉള്ളത്. 7 മീറ്റർ നീളമുള്ള ഇൻഫിനിറ്റി പൂൾ, പ്രൈവറ്റ് ബട്ട്‌ലർ, പ്രൈവറ്റ് റൂഫ്‌ടോപ്പ് ടെറസ്, ബീച്ചിലേക്കും ലഗൂണിലേക്കും നേരിട്ടുള്ള ആക്‌സസ്, മനോഹരമായി സജ്ജീകരിച്ച മുറികൾ തുടങ്ങിയവ ഇതിന്‍റെ പ്രത്യേകതയാണ്. താമസക്കാര്‍ക്ക് രാവിലെ ഇന്‍ഫിനിറ്റി പൂളില്‍, മുൻകൂട്ടി ഓർഡർ ചെയ്ത പ്രഭാതഭക്ഷണം കഴിക്കാം. കയ്യില്‍ കാപ്പിയുമായി, കഴുത്തോളം വെള്ളത്തിൽ ഇറങ്ങി നില്‍ക്കാം.
2024 ലെ റേറ്റിങ്ങിൽ ആർക്കിടെക്ചറൽ ഡൈജസ്റ്റ് ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ ടെന്നീസ് കോർട്ടായി തിരഞ്ഞെടുത്തത് ഇവിടുത്തെ ടെന്നീസ് കോര്‍ട്ടിനെയാണ്.
വംശനാശഭീഷണി നേരിടുന്ന സ്രാവുകള്‍ക്കൊപ്പമുള്ള സ്നോർക്കലിങ്ങ് ആസ്വദിക്കാം. സ്പീഡ് ബോട്ടില്‍ കയറി 45 മിനിറ്റ് അകലെയുള്ള ജനവാസമില്ലാത്ത ഒരു ദ്വീപിലേക്ക് കൊണ്ടുപോകും. ഇവിടെ ഐ യു സി എന്നിന്‍റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടിട്ടുള്ള നഴ്സ് സ്രാവുകളുടെ ഒപ്പം നീന്താം. ഏകദേശം 14 അടി നീളവും 330 പൗണ്ട് വരെ ഭാരവും ശക്തമായ താടിയെല്ലുകളുമുള്ള ഈ സ്രാവുകള്‍ പകല്‍സമയത്ത് മണൽ നിറഞ്ഞ അടിത്തട്ടിൽ വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇവയ്ക്കൊപ്പം നീന്തുന്നത് അപകടമുണ്ടാക്കില്ല. മാത്രമല്ല, ഇവ മനുഷ്യർക്ക് ദോഷകരമല്ല.
ജുമൈറ ഒലാഹലി ദ്വീപിലെ കെയ്‌റ്റോ, ജപ്പാനിലെ നിക്കി പാചകരീതി പ്രകാരമുള്ള വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്റാണ്. ജാപ്പനീസ്, പെറൂവിയന്‍ രീതികളുടെ സംയോജനമാണ് നിക്കി എന്നറിയപ്പെടുന്നത്. വറുത്ത ലങ്കൂസ്റ്റൈൻസ്, കിനോക്കോ സാലഡ്, ആൻ്റികുച്ചോ സോസിനൊപ്പം ഗ്രിൽ ചെയ്ത ഒക്ടോപസ്, കോൺ പ്യൂരി മുതലായവ ഇവിടുത്തെ ജനപ്രിയ വിഭവങ്ങളാണ്.