കണ്ണൂർ ജില്ല ആസ്ഥാനത്തു നിന്ന് 23 കി.മീ. വടക്കു ഭാഗത്തുള്ള തളിപ്പറമ്പ് ടൗണിൽ നിന്ന് 3 കി. മീ ദൂരത്തിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കാണാൻ ശൈവസ്വരൂപമെങ്കിലും ശിവന്റേതായ പ്രത്യേകതകളൊന്നും നിത്യനൈമിത്തികച്ചടങ്ങുകളില്ല.
ശിവരാത്രി, പ്രദോഷം ഇവയ്ക്ക് ഇവിടെ പ്രത്യേകതകളില്ല. ശംഖധ്വനി പതിവില്ല. മലർ നിവേദ്യം ക്ഷേത്രത്തിൽ പതിവില്ല.
ശിവരാത്രിയ്ക്ക് തുടങ്ങി വിഷുവിന് അവസാനിക്കുന്ന വിധത്തിൽ ഉൽസവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
നിത്യശ്രീവേലി ഇല്ല. തുളസിക്കതിർ മാത്രമേ അർച്ചനയ്ക്ക് ഉപയോഗിക്കൂ. അകത്തു കിണറില്ല.
5 മണി മുതൽ 12 മണി വരെയും ൈവകുന്നേരം 5 മണി മുതൽ 8 മണി വരെയുമാണ് സാധാരണ ദർശന സമയം