മഹാദേവനും സുബ്രഹ്മണ്യനും പ്രധാനപ്രതിഷ്ഠകളായുള്ള ക്ഷേത്രമാണ് അരുവിക്കൽ ശിവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കോട്ടയം ഏറ്റുമാനൂർ കാണാക്കാരി വഴി കളത്തൂർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ക്ഷേത്രനടയ്ക്കു മുന്നിലൂടെ നദി ഒഴുകുന്നു എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
പ്രകൃതിരമണീയത കൊണ്ട് സമ്പന്നമാണ് ഈ ക്ഷേത്രവും പരിസരവും
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം വനമായികിടന്ന കാലയളവിൽ ശിവ ആരാധനയ്ക്കായി നിർമ്മിച്ച ക്ഷേത്രമാണിതെന്നും ഐതീഹ്യങ്ങളിൽ പറയുന്നു.
ശാസ്താവും നാഗരാജാവുമാണ് ക്ഷേത്രത്തിലെ ഉപദേവതമാർ.
കന്നിമാസത്തിലെ ആയില്യം നാളിൽ പ്രത്യേക പൂജയും നൂറും പാലും സമർപ്പിക്കുന്ന ചടങ്ങും നടത്തിവരുന്നു
ശിവരാത്രി പ്രധാനമാണ്. അന്നേദിവസം വിശേഷാൽ ശിവരാത്രി പൂജയും അഷ്ഠാഭിഷേകവും നടക്കും.
കർക്കടക വാവുബലി ദിനത്തിൽ പിതൃതർപ്പണം നടത്തുന്നതിനായി അനേകം ഭക്തർ എത്താറുണ്ട്.
ആരാധനയ്ക്കായി മാത്രം അല്ല ക്ഷേത്രപരിസരത്തെ ദൃശ്യഭംഗി ആസ്വദിക്കാൻ എത്തുന്നവരും കുറവല്ല.