പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരത്താണ് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രം
വില്ലാളി വീരനായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ഒരു ഐതീഹ്യം.
ഉച്ചപൂജയ്ക്കാണ് ഇവിടെ പ്രാധാന്യം. സകലദേവീദേവന്മാരും ആ സമയം ക്ഷേത്രത്തിൽ ഉണ്ടാവുമെന്നും അനുഗ്രഹം ലഭിക്കുമെന്നും പറയപ്പെടുന്നു.
ചിങ്ങമാസം അഷ്ടമി രോഹിണി മുതലാണ് ഇവിടെ വള്ളസദ്യ ആരംഭിക്കുന്നത്.
ഉപ്പുമാങ്ങയും വഴുതനങ്ങാ മെഴുക്കുപുരട്ടിയുമാണ് പ്രധാന നിവേദ്യം.
64 കൂട്ടം വിഭവങ്ങളാണ് വള്ളസദ്യക്കു വിളമ്പുക.
ആറന്മുളയിൽ വള്ളസദ്യ നേർന്നാൽ നടക്കാത്ത കാര്യമില്ല എന്നാണ് വിശ്വാസം.
പ്രധാന വഴിപാടായ വള്ളസദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ണുന്നവർക്കും സദ്യ നടത്തുന്നവർക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു.