പുലർച്ചേ നാലിന് നടതുറന്നതിനു ശേഷം നിർമാല്യ ദർശനവും അഭിഷേകവും നടന്നു.
Image Credit: Vignesh Krishnamoorthi
വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ രീതിയാണ് മണ്ണാറശാലയിൽ.
Image Credit: Vignesh Krishnamoorthi
നിലവറയില്‍ കുടികൊള്ളുന്ന നാഗരാജാവിനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍ മാതാവിന് അവസരം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് ആയില്യം നാള്‍ പൂജ.
Image Credit: Vignesh Krishnamoorthi
നാഗരാജാവിന്റെ ശ്രീകോവിലിനു വടക്കു വശത്തു മറ്റൊരു ശ്രീകോവിലിലായാണു സർപ്പയക്ഷിയമ്മയുടെ പ്രതിഷ്ഠ.
Image Credit: Vignesh Krishnamoorthi
എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടന്നത്
Image Credit: Vignesh Krishnamoorthi
മണ്ണാറശാല അമ്മയുടെ മുഖ്യ കാർമികത്വത്തിലുള്ള എഴുന്നള്ളത്തും വിശേഷാൽ പൂജകളും നടക്കാത്ത സാഹചര്യത്തിൽ നാഗരാജാവിന്റെ ശ്രീകോവിലിൽ കുടുംബ കാരണവരുടെ കാർമികത്വത്തിൽ കലശാഭിഷേകവും നൂറും പാലും വിശേഷാൽ ചടങ്ങുകളും നടന്നു.