തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർദൂരത്താണ് തൃക്കൂര്‍ മഹാദേവ ക്ഷേത്രം
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 200 അടിഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണിത്
ആറടിയിലധികം ഉയരമുള്ള സ്വയംഭൂ ലിംഗമാണ് പ്രധാന പ്രതിഷ്ഠ. വിദ്യാ സ്വരൂപിണിയായി പാർവതീ ദേവീസങ്കൽപ്പവുമുണ്ട്.
അഗ്നിദേവനാൽ പ്രതിഷ്ഠിത ക്ഷേത്രമാണിതെന്നും അഗ്നിദേവന്റെ സാന്നിദ്യം സദാ ക്ഷേത്രത്തിലുണ്ടെന്നുമാണ് വിശ്വാസം
അഗ്നിദേവ സാന്നിദ്യമുള്ളതിനാൽ മഴക്കാലത്തും മഴക്കാറുള്ള ദിനങ്ങളിലും ദേവനെ പുറത്തേക്കു എഴുന്നെള്ളിക്കാറില്ല.
ഉപദേവതയായി ഒരാൾപൊക്കത്തിൽ ഇരിക്കുന്ന ഗണപതി പ്രതിഷ്ഠയുണ്ട്.
വടക്കുഭാഗത്തേക്ക് വാതിൽ വരുന്നരീതിയിലുള്ള കരിങ്കൽ ഗുഹയാണ് ശ്രീകോവിൽ
കിഴക്കോട്ടു ദർശനമായാണ് പ്രതിഷ്ഠ എങ്കിലും വടക്കേ നടയിലൂടെ പാർശ്വ ദർശനം മാത്രമേ ഭക്തർക്ക് സാധ്യമാകൂ.
കയർ സമർപ്പണം പ്രധാന വഴിപാടാണ്. ധാര , രുദ്രാഭിഷേകം , ശംഖാഭിഷേകം എന്നിവയും പ്രധാനമാണ്
ബലിക്കല്ലുകൾ എല്ലാം ക്ഷേത്രത്തിനുപുറത്താനുള്ളത്. അതിനാൽ ശ്രീകോവിലിൽ പ്രദക്ഷിണം സാധ്യമല്ല.
നിത്യേന അഞ്ചു പൂജകളും ശീവേലി , നവകം എന്നിവ നടക്കുന്ന ക്ഷേത്രമാണിത്. ശ്രീകോവിൽ നട അടയ്ക്കാതെയാണ് ഈ ക്ഷേത്രത്തിൽ ദീപാരാധന നടത്തപ്പെടുന്നത്.