ഇടവമാസം കഴിഞ്ഞ് മിഥുനമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. വ്യാഴാഴ്ചയ്ക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും.
ഇടവമാസം അവസാനിക്കുന്ന ഈയാഴ്ച ഇടവക്കൂറുകാർക്ക് കണ്ടകശനി തുടരുന്നുണ്ടെങ്കിലും വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല.
മിഥുനമാസം ആരംഭിക്കുന്ന ഈയാഴ്ച മിഥുനക്കൂറുകാർക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ദൈവാനുഗ്രഹത്താൽ കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടത്താൻ കഴിയും.
കർക്കടകക്കൂറുകാർക്ക് അഷ്ടമശനി തുടരുന്നുണ്ടെങ്കിലും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ഈയാഴ്ച നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.
ചിങ്ങക്കൂറുകാർക്ക് ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.
കന്നിക്കൂറുകാർക്ക് ഈയാഴ്ച വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.
തുലാക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.
വൃശ്ചികക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും.
ധനുക്കൂറുകാർക്ക് ഈയാഴ്ച ആദ്യപകുതി കൂടുതൽ അനുകൂലമായിരിക്കും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും.
മകരക്കൂറുകാർക്ക് ഈയാഴ്ച അവസാനപകുതി കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
കുംഭക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ അനുഭവപ്പെടും. ജന്മശനി തുടരുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ആഴ്ചയാണിത്. ആഴ്ചയുടെ ആദ്യപകുതി കൂടുതൽ അനുകൂലമായിരിക്കും. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.