സമ്പൂർണ വാരഫലം | Weekly Star Prediction July 02 to 08

content-mm-mo-web-stories b1qaiqh7p99ok2fqse54d5398 content-mm-mo-web-stories-astrology-2023 359mlfrekh6sp4jc8vd28epp71 weekly-star-prediction-by-raveendran-kalarikkal-july-02-to-08 content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

മിഥുനമാസം പകുതി പിന്നിട്ടുകഴിഞ്ഞതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങൾ നടത്തിയെടുക്കുന്നതിലെ തടസ്സം മാറിക്കിട്ടും. കൂടുതൽ യാത്ര വേണ്ടിവരും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും വേണം. പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മിഥുനക്കൂറുകാർക്ക് ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. കണ്ടകശനി തുടരുന്നതിനാൽ ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽചെറിയ തോതിൽ കാലതാമസം അനുഭവപ്പെടും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കുടുംബസ്വസ്ഥത കുറയും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

തുലാക്കൂറുകാർക്ക് വ്യാഴം അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ദൈവാനുഗ്രഹം അനുഭവപ്പെടും.അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ അൽപം കാലതാമസം നേരിടും. എങ്കിലും പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറുകാർക്ക് ഈയാഴ്ച കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

ഈയാഴ്ച മകരക്കൂറുകാർക്ക് കാര്യങ്ങൾ കുറെയേറെ അനുകൂലമാകും. ജോലിരംഗത്തു ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ജന്മശനി തുടരുന്നതിനാൽ കുംഭക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് എല്ലാ പ്രവർത്തനങ്ങളിലും ദൈവാനുഗ്രഹം കൂടെയുണ്ടാകും. ഏഴരശനി തുടരുന്നതിനാൽ കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ മന്ദത അനുഭവപ്പെടും.