ജൂലൈ മാസം അവസാനത്തോട് അടുക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രം ആയിരിക്കും. എങ്കിലും ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം.
ഇടവക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണം. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.
മിഥുനക്കൂറുകാർക്ക് ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
കർക്കടകക്കൂറുകാർക്ക് ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ഈയാഴ്ച പൊതുവേ ഗുണ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.
ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച ദൈവാനുഗ്രഹം അനുഭവപ്പെടും. അതിലൂടെ കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
:കന്നിക്കൂറുകാർക്ക് ജോലിരംഗത്തെ തടസ്സങ്ങൾ കുറെയൊക്കെ മാറിക്കിട്ടും. ജോലികാര്യങ്ങളിലെ മന്ദത തീരും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.
ഈയാഴ്ച തുലാക്കൂറുകാർക്ക് പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര കിട്ടുന്നില്ലെന്നു തോന്നും. എങ്കിലും പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.
ധനുക്കൂറുകാർക്ക് ഈയാഴ്ച ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും.
ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും വിചാരിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം.
ഈയാഴ്ച കുംഭക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും.
മീനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.