ആഘോഷങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. ഔദ്യോഗിക രംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. ഏറെ നാളായി പ്രതിക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നേടാനാകും. പുതിയ ബിസിനസ് ആരംഭിക്കും. വസ്തു ഇടപാടുകൾ ലാഭകരമാകും...
പല വഴികളിലൂടെ പണം ചിലവാകുന്ന കാലമാണിത്. വസ്തു ഇടപാടുകള്‍ ലാഭകരമാകും. പ്രവർത്തന മികവിനുള്ള അംഗീകാരങ്ങൾ ലഭിക്കും. ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾക്ക് കാത്തിരിക്കേണ്ടി വരും.
പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.സാമ്പത്തിക പുരോഗതി കൈവരിക്കും. മനക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. പ്രാർഥനകളും വഴിപാടുകളും നടത്താൻ കഴിയും.
ഈ ആഴ്ചയിൽ ഔദ്യോഗികമായി പല നേട്ടങ്ങളും പ്രതീക്ഷിക്കാം. സാഹിത്യ രംഗത്തും കലാരംഗത്തും ശോഭിക്കും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയും.
പലരീതിയിലുള്ള ഭാഗ്യ അനുഭവങ്ങളും ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം.വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ലേഖകൻ മാർക്കും സാഹിത്യകാരന്മാർക്കും അംഗീകാരങ്ങൾ ലഭിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും.
ആഴ്ചയുടെ തുടക്കം അത്ര നന്നല്ല എങ്കിലും പിന്നീട് ഗുണകരമായി മാറുന്നതാണ്. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വരവിലും അധികമായ ചെലവുകൾ ഉണ്ടാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മക്കൾക്ക് വേണ്ടിയുള്ള ചെലവുകൾ വർധിക്കും.
കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുക്കും.സന്തോഷകരമായ വാരമാണിത്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.
ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. ആഴ്ചയുടെ അവസാനത്തിൽ ചില ആരോഗ്യ പ്രശ്നങ്ങളും മനക്ളേശങ്ങളും ഉണ്ടാകാനിടയുണ്ട്. എതിർപ്പുകൾ നേരിടേണ്ടി വരാം. ബന്ധുക്കളുടെ സഹായം ലഭിക്കും.
സ്ഥാനക്കയറ്റവും സാമ്പത്തികപുരോഗതിയും കൈവരിക്കും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും. ഇറങ്ങിപ്പുറപ്പെടുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ കഴിയുന്ന കാലമാണ്. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക
ധാരാളം യാത്രകൾ ചെയ്യാനുള്ള അവസരം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഉന്നതവ്യക്തികളുടെ സഹായം ലഭിക്കും. പ്രതീക്ഷിച്ചിരുന്ന അംഗീകാരങ്ങൾ ലഭിക്കും.
ഗുണദോഷ സമ്മിശ്രമായ ഒരു ആഴ്ചയാണിത്. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ അവസരം ലഭിക്കും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും.
ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തു കൂടാൻ അവസരം ഉണ്ടാകും. ആഘോഷങ്ങളുടെ വാരമാണിത്. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാനും ഇടയുണ്ട്.