2024 നിങ്ങൾക്കെങ്ങനെ? പുതുവർഷഫലം | 2024 Yearly Prediction

6f87i6nmgm2g1c2j55tsc9m434-list 7knsemc10eldnh5qlo15ea705t mo-astrology-horoscope2024 mo-astrology-prediction2024 usk07301cvkck6q3v7upqkt77-list mo-astrology-yearly-prediction mo-astrology-starprediction2024

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വർഷത്തിന്റെ ആരംഭം വലിയ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും പിന്നീട് രണ്ടാം പകുതിയോടെ സാമ്പത്തികമായി വലിയ നേട്ടങ്ങളെല്ലാം ഉണ്ടാവുകയും പഠനകാര്യങ്ങളിൽ പുരോഗതിയും പരീക്ഷയിൽ ഉന്നതവിജയവും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനാകും. അവിവാഹിതരുടെ വിവാഹം നടക്കും. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ടുപോകാൻ കഴിയും.സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. മനക്ലേശം ഉണ്ടാകാനും ഇടയുണ്ട്.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന വർഷമാണിത്. തുടക്കം വളരെഗുണകരമാണെങ്കിലും രണ്ടാം പകുതിയോടെ ചെലവുകൾ എല്ലാം വർധിക്കുന്നതാണ്. ധാരാളം യാത്രകൾ ആവശ്യമായി വരും. പുതിയ സംരംഭങ്ങൾ വർഷത്തിന്റെ ആരംഭത്തിൽ തന്നെ തുടങ്ങാൻ ശ്രദ്ധിക്കുക.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

വർഷത്തിന്റെ തുടക്കം മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും രണ്ടാം പകുതി വലിയ നേട്ടങ്ങൾ നൽകുന്നതാണ്. ഒരുപാട് കാലമായി പരിശ്രമിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വർഷത്തിന്റെ ആദ്യപകുതി വലിയ ഭാഗ്യം ഉള്ളതായിരിക്കും.സാമ്പത്തിക സ്ഥിതിയെല്ലാം തൃപ്തികരമായി തുടരും. പല കാര്യങ്ങളും മുടക്കമില്ലാതെ കൊണ്ടുനടത്താൻ സാധിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാവുന്ന മുഹൂർത്തങ്ങൾ ഉണ്ടാകും. വ്യാപാരം വർധിപ്പിക്കാൻ കഴിയും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വർഷത്തിന്റെ തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമെങ്കിലും പിന്നീട് ഭാഗ്യവും സന്തോഷവും ഒക്കെ അനുഭവിക്കാൻ കഴിയുന്നതാണ്. അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പല അവസരങ്ങളും തേടിയെത്തും . അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാൻ ഇടയുണ്ട്. ഒന്നിലേറെ വരുമാന മാർഗങ്ങൾ കണ്ടെത്തും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വർഷാരംഭം പല കാര്യങ്ങളും മന്ദഗതിയിൽ ആകും. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും .വരുമാനം വർധിക്കും. പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പുതുവർഷാരംഭം മുതൽ സാമ്പത്തികമായി ഗുണകരമാണ്. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ആരോഗ്യം തൃപ്തികരമായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കും. പുതിയ വാഹനത്തിനും സാധ്യത കൂടുതലാണ്. സന്താനഭാഗ്യം ഉണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും. വീട് നിർമാണം പൂർത്തിയാക്കും. പുതിയ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കും.ദീർഘകാലമായി കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. കുടുംബ ജീവിതം സന്തോഷകരമാകും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പൊതുവേ ഗുണകരമായ ഫലം തരുന്ന ഒരു വർഷാണിത്. ധാരാളം യാത്രകൾ വേണ്ടി വരും. പുണ്യകർമങ്ങൾ മുടങ്ങാതെ അനുഷ്ഠിക്കു ക. പുതിയ വീട്ടിലേക്ക് താമസം മാറും. വർഷത്തിന്റെ ആദ്യ പകുതിയേക്കാൾ മികച്ചതാണ് രണ്ടാമത്തെ പകുതി. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

വരുമാനം തൃപ്തികരമാണ്. പരീക്ഷയിൽ ഉന്നത വിജയം നേടും. പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കുക. വീട് മോടി പിടിപ്പിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read More