ജനുവരി മാസം നിങ്ങൾക്കെങ്ങനെ? | Monthly Zodiac Prediction January 2024

monthly-prediction-january-2024 content-mm-mo-web-stories content-mm-mo-web-stories-astrology-2023 19rgegsolc2eol1tt19qc0vc1q 7bfah6mlj0k4me9args4bkc3uf content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

സാമ്പത്തിക നില തൃപ്തികരമായി തുടരും. താല്പര്യമില്ലാത്ത ദിക്കിലേക്ക് സ്ഥലം മാറ്റം ഉണ്ടാകാം. പങ്കാളിയുമായി ഉണ്ടായ അഭിപ്രായഭിന്നത പരിഹരിക്കും .പ്രതീക്ഷിക്കുന്ന പോലെ ചില കാര്യങ്ങൾ നടക്കും

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. മേലുദ്യോഗസ്ഥരുടെ എതിർപ്പ് നേരിടേണ്ടി വരാം. മനസ്സമാധാനം കുറയാൻ ഇടയുണ്ട്.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ നീണ്ടു പോകാം. പങ്കാളികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാം. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പങ്കാളിയുടെ സ്വത്ത് അനുഭവിക്കാൻ അവിവാഹിതരുടെ വിവാഹകാര്യം തീരുമാനമാകും. സഹോദരങ്ങളിൽ നിന്നും സഹായം പ്രതീക്ഷിക്കാം. പല കാര്യങ്ങളും പൂർണ്ണ ശ്രദ്ധനൽകാൻ കഴിയാതെ വരാം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കുടുംബത്തോടുള്ള ഉത്തരവാദിത്തം കുറയാതെ ചെയ്യുക. രോഗബാധയ്ക്ക് ഇടയുണ്ട്. ക്രയവിക്രയങ്ങളിൽ കൂടുതൽ നേട്ടമുണ്ടാകും. വിദേശത്തുനിന്ന് സാമ്പത്തിക സഹായം ഉണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

: പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.കുടുംബജീവിതം സന്തോഷംനിറഞ്ഞതായിരിക്കും.കുറച്ചു കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കും

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

കലഹങ്ങളും വാക്ക് തർക്കങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. സാമ്പത്തിക പുരോഗതിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

എല്ലാ കാര്യങ്ങളും ചുറുചുറുക്കോടെ ചെയ്യാൻ കഴിയും. സൈനി കരംഗത്തുള്ളവർക്ക് ബഹുമതികൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. വിദേശയാത്രക്ക് സാധ്യത തെളിയും.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

മാസത്തിന്റെ തുടക്കം അത്ര ഗുണകരമല്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾശോഭനമായി മാറുന്നതാണ്. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. തൊഴിൽ രംഗത്ത് നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഔദ്യോഗിക രംഗത്ത് കൂടുതൽ അധികാരങ്ങൾ ലഭിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തികനില ഭദ്രമായി തുടരും. പങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടാകാം. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.