ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച ആരാധനാലയങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-astrology-2023 5r4jac0dfds54edjhkp8q0la39 content-mm-mo-web-stories-astrology 4mv1k70ini2vrcvsprcp85f16f most-visited-pilgrimage-places-in-india

തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

ഭക്തജനത്തിരക്കിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

Image Credit: Shutterstock

തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

ഇവിടുത്തെ മൂർത്തിയായ വെങ്കിടേശ്വരൻ കലിയുഗത്തിലെ പരീക്ഷണങ്ങളിൽ നിന്നും പ്രശ്‌നങ്ങളിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ മഹാവിഷ്ണു അവതാരം എടുത്തതാണ് എന്നാണ് വിശ്വാസം. അതിനാൽ ഈ ക്ഷേത്രം കലിയുഗ വൈകുണ്ഡം എന്നും അറിയപ്പെടുന്നുണ്ട്.

Image Credit: Shutterstock

പുരി ജഗന്നാഥ ക്ഷേത്രം

തിരക്കിന്റെ കാര്യത്തിൽ പുരി ജഗന്നാഥ ക്ഷേത്രവും പിന്നിലല്ല.ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വൈവിധ്യം നിറഞ്ഞതാണ്.

Image Credit: Shutterstock

പുരി ജഗന്നാഥ ക്ഷേത്രം

ഏറെ നിഗൂഢതകൾ നിറഞ്ഞ ക്ഷേത്രമെന്നും പുരി ജഗന്നാഥ ക്ഷേത്രം വിശേഷിപ്പിക്കപ്പെടുന്നു. ക്ഷേത്രഗോപുരത്തിന് മുകളിലെ കൊടി കാറ്റിന്റെ എതിർ ദിശയിലാണ് പറക്കുന്നത്. കടുത്ത വെയിലിലും ക്ഷേത്രഗോപുരത്തിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല.

Image Credit: Shutterstock

ബദരീനാഥ ക്ഷേത്രം

ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ ക്ഷേത്രത്തിലെ മൂർത്തി മഹാവിഷ്ണുവാണ്. ചാർഥാമുകളിലൊന്നാണ് ബദരീനാഥ് ക്ഷേത്രം

Image Credit: Shutterstock

ബദരീനാഥ ക്ഷേത്രം

സമുദ്രനിരപ്പില്‍ നിന്ന് 10200 അടി ഉയരത്തിലുള്ള ഈ ക്ഷേത്രം കടുത്ത ശൈത്യം മൂലം ആറുമാസ കാലം അടഞ്ഞു കിടക്കും. എന്നാൽ നടതുറന്ന് ദർശനം അനുവദിക്കുന്ന അടുത്ത ആറുമാസക്കാലത്ത് ഇവിടെ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

Image Credit: Shutterstock

സുവർണ ക്ഷേത്രം

സിഖ് മത വിശ്വാസികളുടെ ഏറ്റവും പ്രശസ്തമായ ഗുരുദ്വാരയാണ് അമൃത്സറിലെ ശ്രീ ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്ന സുവർണ ക്ഷേത്രം. സിഖ് മതത്തിൽ നടന്ന നിരവധി മഹത്തായ ചരിത്ര സംഭവങ്ങൾക്ക് ഈ ഗുരുദ്വാര സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Image Credit: Shutterstock

സുവർണ ക്ഷേത്രം

ലോകത്ത് ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ മുൻപ് തന്നെ സുവർണ ക്ഷേത്രം ഇടം നേടിയിരുന്നു. സുവർണ ക്ഷേത്രം കണ്ടാസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നുണ്ട്.

Image Credit: saiko3p/Shutterstock

ശബരിമല

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ കേന്ദ്രമായ ശബരിമല മണ്ഡല കാലത്തെ തിരക്കുകൾ കൊണ്ട് വർഷാവർഷം വാർത്തകളിൽ ഇടം നേടുന്നു.

Image Credit: Manorama

ശബരിമല

ഈ വർഷത്തെ കാര്യവും വ്യത്യസ്തമല്ല. വ്രതം എടുത്ത് അയ്യപ്പനെ കാണാൻ എത്തിയ ആളുകൾ തിരക്ക് മൂലം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി.

Image Credit: Manorama