സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction 2023 December 31 to 2024 January 06

aclm82inpfeha5tjc2loqct5u content-mm-mo-web-stories 2fnpgaka5267v68r4hopeb4qc2 content-mm-mo-web-stories-astrology-2023 weekly-zodiac-prediction-december-31-to-january-06 content-mm-mo-web-stories-astrology

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

സാമ്പത്തികമായി ഭദ്രമായ ഒരു ആഴ്ചയാണിത്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സന്താനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രയത്നിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. വരാന്ത്യം കൂടുതൽ മികച്ചതായിരിക്കും. വരുമാനം മെച്ചപ്പെടും. ഏതു കാര്യവും പലആവർത്തി ചിന്തിച്ചു മാത്രമേ തീരുമാനം എടുക്കാവൂ. പങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാവാൻ ഇടയുണ്ട്.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക .മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വീട്ടിൽ പൂജാദി കർമങ്ങൾ നടക്കാൻ ഇവിടെയുണ്ട്.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ആഗ്രഹങ്ങൾ പലതും നടക്കും. പൂർവിക സ്വത്ത് അധീനതയിൽ വന്നുചേരും. ഏറെ കാലമായി കാത്തിരുന്ന പ്രമോഷൻ ലഭിക്കും. അനാവശ്യ കാര്യങ്ങൾ ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. കോടതി വിധികൾ അനുകൂലമായിത്തീരും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

പൊതുവേ ദൈവാധനം ഉള്ള കാലമാണ്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചുകിട്ടും. തടസ്സപ്പെട്ടു കിടന്നിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. പ്രവർത്തനരംഗത്തും അനുകൂലമായ മാറ്റങ്ങ ൾ ഉണ്ടാകും.ഉല്ലാസയാത്രയിൽ പങ്കെടുക്കാ ൻ സാധിക്കും. കച്ചവടം തുടങ്ങുകയോ അഭി വൃദ്ധിപ്പെടുകയോ ചെയ്യും.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

പ്രതീക്ഷിക്കാത്ത ചില പ്രതിബന്ധങ്ങൾ നേരിടേണ്ടതായി വരാം. ആഴ്ചയുടെ ആരംഭത്തേക്കാൾ മികച്ചത് അവസാനമായിരിക്കും. ഔദ്യോഗിക രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. കുടുംബജീവിതം ഊഷ്മളമായി തുടരും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

പുതിയ പല അവസരങ്ങളും തേടിയെത്തും. കുടുംബജീവിതം സന്തോഷകരമാകും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നീണ്ട യാത്രകൾ കൊണ്ട് പ്രയോജനം ഉണ്ടാകും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

പൊതുവേ ദൈവാധനം ഉള്ള കാലമാണ്. സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട് .പുതിയ സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും .അനാവശ്യ ചിന്തകളും മനക്ളേശങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. ധാരാളം യാത്രകൾ ആവശ്യമായിവരും. ശത്രുക്കളുടെ ഉപദ്രവങ്ങൾ അതിജീവിക്കാൻ കഴിയും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുടുംബാംഗങ്ങളുത്ത് ഒരു യാത്ര നടത്തും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. ബന്ധുക്കളുടെ സഹായം ലഭിക്കും. വിദേശജോലി ലഭിക്കാനുള്ള സാധ്യതകൾ തെളിയും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

വളരെയധികം ഈശ്വരാധീനമുള്ള കാലമാണ്. സാമ്പത്തിക നില ഭദ്രമായി തുടരും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വീടു വിട്ട് കഴിയേണ്ടി വരാം.. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും.