പ്രണയിതാക്കൾക്ക് ഈ വർഷം എങ്ങനെ? | Love Horoscope 2024

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 2024-love-horoscope sb9psb3t4f2lskhn8rapi9f27 content-mm-mo-web-stories-astrology 2i796pn2m7eej70ji09rmaekd3

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ചുറുചുറുക്കുള്ള മേടം രാശിക്കാർക്ക് ആകർഷനീയരായ ഇണയെ കണ്ടുമുട്ടുവാൻ കഴിയുന്ന വർഷമാണ് 2024. പ്രണയത്തിൽ ക്ഷമ അനിവാര്യവുമാണ്‌, ധൃതി കാട്ടരുത്. സ്നേഹം കൊണ്ട് കൂടുതൽ ഭരിക്കാനും ആധിപത്യം കാണിക്കാനും ശ്രമിക്കരുത്. പ്രണയ കാര്യങ്ങളിലെ പദ്ധതികൾ പ്ലാൻ ചെയ്യുന്ന ഉത്തരവാദിത്തം പങ്കാളിയെ ഏൽപ്പിക്കുക

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ലക്ഷ്യബോധവും സ്ഥിരതയുമുള്ള ഇടവം സുന്ദരീസുന്ദരന്മാർക്കു നീണ്ടുനിൽക്കുന്ന വികാരഭരിതമായ ബന്ധത്തിനോടാണ് താത്പര്യം. താത്കാലിക പ്രണയമല്ല. 2024 രണ്ടാം പകുതിയിൽ നിങ്ങളെ കാത്തിരിക്കുന്നത് വിഅകാരാധീനമായ പ്രണയമാണ്. പ്രണയകാര്യങ്ങളിൽ ഇണയുടെ തീമാനങ്ങൾക്കു കൂടെ നിൽക്കുക, തീർച്ചയായും 2024 നിങ്ങൾക്ക് മറക്കാനാകാത്ത മധുര ഓർമ്മകൾ സമ്മാനിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മിഥുനം രാശിക്കാരുടെ പ്രത്യേകത എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നതാണ്. അത് പ്രണയിത്തിലായാലും അങ്ങനെയാണ്. നിമിഷ തമാശക്കാരുമാണ് ഇവർ. ഇവരുടെ അനുകൂല വർഷമാണ് 2024. താത്കാലിക പ്രണയത്തെ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് ഇവർ. അത് ഭാവിയിൽ സ്ഥിരമാക്കുമെന്ന് കാഴ്ചപ്പാടുള്ളവരാണ് അധികവും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

കർക്കടകം രാശിക്കാരെ നമുക്ക് ധീരതയെക്കാൾ ഉപരി ഒരു ആത്മാർത്ഥതയുള്ള പ്രണയിതാവ് എന്ന് വിളിക്കാം. കൂടെക്കൂടെ മൂഡ് മാറാതെ ശ്രദ്ധിച്ചു ഒരു ദീർഘകാല ബന്ധം വളർത്തിയെടുക്കാൻ അനുകൂല സമയം. നിങ്ങൾ യഥാർത്ഥത്തിൽ പ്രണയത്തിലാണോയെന്നു നിങ്ങളുടെ പങ്കാളിക്ക് ചെറിയ സംശയം തോന്നാം. ആ സംശയം തീർക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചുറുചുറുക്കും അന്തസ്സും ആഭിജാത്യവും കാത്തു സൂക്ഷിക്കുന്ന ചിങ്ങം രാശിക്കാർ പ്രണയത്തിലും ചില പ്രത്യേകതകൾ കാണിക്കാറുണ്ട്. അവരുടെ തലയെടുപ്പും, സ്റ്റൈലും പങ്കാളിയെ ആകർഷിക്കുന്നവയാണ്. 2024 ആദ്യ പകുതി വളരെ അനുകൂലമാണ്. ആനന്ദകരമായ അവസരങ്ങൾ പ്ലാൻ ചെയ്യണം, അതിനുള്ള അവസരങ്ങൾ ഉപയോഗിക്കണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി രാശിക്കാരുടെ പ്രണയകാര്യങ്ങളിൽ പാരമ്പര്യത്തിന്റെ അഥവാ പഴമയുടെ ഒരു ചെറിയ നിഴൽ കാണാനാവും. അതുകൊണ്ടു നിങ്ങൾ തിരഞ്ഞെടുക്കുന്ന പങ്കാളി നിങ്ങളുടെ മൂല്യങ്ങളുമായി ഒത്തു പോകണമെന്ന് ആഗ്രഹമുണ്ടാകും. പ്രണയപരമായി നിങ്ങളന്വേഷിക്കുന്ന ആൾ 2024 രണ്ടാം പകുതിയോടെ വന്നു ചേരും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ശുക്രന്റെ രാശിയായ തുലാം രാശിയിൽ ജനിക്കുന്നവർ പ്രണയിക്കാൻ അറിയാവുന്നവരായിട്ടാണ് പറയപ്പെടുന്നത്. നിങ്ങളുടെ സൗന്ദര്യം, നല്ല സമീപനം, പരീക്ഷണത്തിന് തയ്യാറാണ് എന്നറിയിക്കുന്ന മനോഭാവം തുടങ്ങിയ സ്വഭാവങ്ങൾ ഇണയെ വശീകരിക്കാൻ പ്രാപ്തമാണ്. പക്ഷെ ബന്ധം കൂടുതൽ ധൃഢമാകാൻ കൂടുതൽ സമയം അവരോടൊത്തു ചെലവഴിക്കയും വളരെ നയപരമായി മുന്നോട്ടു കൊണ്ട് പോകയും വേണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ചൊവ്വയുടെ രാശിയായ വൃശ്ചികം രാശിയിൽ ജനിച്ചവർ പൊതുവെ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ വളരെ തീഷ്ണത കാട്ടുന്നവരാണ്. അത് ശാരീരികമായും പ്രകടിപ്പിക്കും. പ്രണയത്തിലായാലും അത് ദർശിക്കാൻ കഴിയും. നേരിട്ട് തന്നെ അവർ കാര്യങ്ങളിലേക്ക് കടക്കും. അവിടെ വളഞ്ഞ വഴിയൊന്നുമില്ല. 2024 അവരുടെ ആഗ്രഹ പൂർത്തീകരണം നടക്കുന്ന വർഷമാണ്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു രാശിയിൽ ജനിച്ചവർ പൊതുവെ ചുണയുള്ളവരും, ധൈര്യശാലികളുമായിരിക്കും. പ്രണയത്തിലും സത്യസന്ധത കാത്തു സൂക്ഷിക്കുന്ന ഇക്കൂട്ടർ ശാരീരിക പ്രണയങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നവരാണ്. 2024 വർഷം സ്വപ്‌നങ്ങൾ പങ്കുവയ്ക്കാനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും വളരെ അനുകൂലമാണ്.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

മകരം രാശിയിൽ ജനിച്ചവർ പ്രണയമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ മടിക്കുന്നവരാണ്. അവർ അവർക്കു പറ്റിയ ഇണയെ കണ്ടെത്താൻ സമയമെടുന്നവരാണ്. സ്വയം സെക്യൂർ ആയ ശേഷം പങ്കാളിയെ അന്വേഷിക്കാം എന്ന് ധരിക്കുന്നവരും കൂടുതലാണ്. ഭാവിയെപ്പറ്റി കൂടുതൽ ആലോചിച്ചു പദ്ധതികൾ ആവിഷ്‌കരിച്ച ശേഷം അത് ഇണയുമായി ചർച്ച ചെയ്ത തീരുമാനിക്കുന്ന സ്വഭാവക്കാരാണ്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം രാശിയിൽ ജനിച്ചവരെ കണ്ടാൽ കുറച്ചു ഗൗരവക്കാരാണെന്നു തോന്നിയേക്കാം. പക്ഷെ അവർ വളരെ സത്യസന്ധരും, പാരമ്പര്യ കാര്യങ്ങളിൽ വിശ്വസിക്കുന്നവരും പ്രണയത്തെ വളരെ അഭിനിവേശത്തോടെ കാണുന്നവരുമാണ്. കുറച്ചു കാലത്തേക്കല്ല. മറിച്ചു ദീർഘകാലത്തെ ബന്ധത്തിനാണ് താത്പര്യം കാട്ടുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

കരുണാർദ്രമായ, ലാളിത്യമാർന്ന, വികാരഭരിതരായ മീനം രാശിയിൽ ജനിച്ചവർ ഇണയുടെ ശരീരത്തോടൊപ്പം മനസ്സും, സ്വന്തമാക്കണമെന്നു ആഗ്രഹിക്കുന്നവരാണ്. നിങ്ങളുടെ പങ്കാളി മിക്കവാറും പല കാര്യങ്ങളിലും കണക്കുകൂട്ടലോടെ മുന്നോട്ടു പോകുന്നവരാകും. ധനപരമായ കാര്യങ്ങൾ ഉൾപ്പെടെ. ഒരു ദീർഘകാല ബന്ധം തീർപ്പാക്കാൻ അത്ര അനുകൂല സമയമല്ല.