സമ്പൂർണ സൂര്യരാശിഫലം | Weekly Zodiac Prediction 2024 January 07 to 13

content-mm-mo-web-stories-astrology-2024 content-mm-mo-web-stories n7fs74i9io7apsb08kpstq7mo weekly-zodiac-prediction-january-07-to-13 content-mm-mo-web-stories-astrology 9i71bhtb4tj6jrd4meutcblcp

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

ചില ഭാഗ്യങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും. പ്രതിസന്ധികൾ തരണം ചെയ്യും. പ്രവർത്തന മേഖലയിൽ നല്ല പുരോഗതി ഉണ്ടാകും. വരുമാനം മെച്ചപ്പെടും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

കുടുംബജീവിതം സന്തോഷകരമാകും. ബിസിനസ് രംഗത്ത് പുതിയ സാധ്യതകൾ തെളിയും. ആഗ്രഹിച്ച വാഹനം വാങ്ങാൻ സാധിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. മനക്ലേശം ഉണ്ടാകും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

പുതിയ പ്രണയബന്ധം നാമ്പെടുക്കും. മധ്യസ്ഥരുടെ സഹായത്തോടെ പല പ്രശ്നങ്ങളും പരിഹരിക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും. സാമ്പത്തിക നില മെച്ചപ്പെടും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ഉയർന്ന ചുമതല ലഭിക്കും.ഗുണദോഷ സമ്മിശ്രമായ വാരമാണിത്. പ്രതീക്ഷിച്ചിരുന്ന സന്ദേശം വന്നു ചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉദരരോഗങ്ങൾ പിടിപെടാം. സർക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങളക്ക് തടസം നേരിടും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ആരോഗ്യം തൃപ്തികരമാണ്. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുരിച്ച് ഉത്കണ്ഠാകുലരാകും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

സന്തോഷം തോന്നുന്ന ചില കാര്യങ്ങൾ ചെയ്തു തീർക്കും. യാത്ര ചെയ്യേണ്ടതായി വരും. വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും സർക്കാർ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും വരുമാനം വർധിക്കും.ആരോഗ്യം തൃപ്തികരമാണ്. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തോകരമാകും. വിദ്യാർത്ഥികള്‍ പഠനത്തില്‍ അലസരാകും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും.കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ അലസത മാറും. ഗൃഹനിർമാണം പുരോഗമിക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

സഹോദരനെ സഹായിക്കേണ്ടി വരാം. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും. ധനസമ്പാദനത്തിനുള്ള പുതിയ വഴികൾ തുറന്നു കിട്ടും. മുൻകാല നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്ക് അവസരം ഉണ്ടാകും. കുടുംബത്തിൽ സമാധാനംനിൽക്കും.ഏറ്റെടുത്ത പ്രവർത്തന ങ്ങളില്‍ വിജയിക്കുവാന്‍ കഠിന ശ്രമം വേണ്ടി വരും.ചില ആഗ്രഹങ്ങള്‍ നിറവേറാൻ സാധിക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. വരുമാനം മെച്ചപ്പെടും.