പ്രഫഷണലുകൾക്ക് ഈ ആഴ്ച | Weekly Professional Prediction January 21 to 27

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 4kusj3tihlgt9dljbjl0rusj2n 2pr534mslsrtjubmsdi002d858 content-mm-mo-web-stories-astrology weekly-professional-prediction-january-21-to-27

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, സ്ഥാനലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. യാത്രകൾ വിജയിക്കാം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സഹപ്രവർത്തകർ ദ്വേഷിക്കാം. വേണ്ടപ്പെട്ടവരുമായി അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ശനിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, മനഃപ്രയാസം ഇവ കാണുന്നു.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പഠനത്തിൽ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷമസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. ശനിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, അകൽച്ച ഇവ കാണുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. വായ്പാശ്രമങ്ങൾ വിജയിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ബിസിനസ്സിൽ മികവ് വർധിക്കാം. സഹപ്രവർത്തകർ മൂലം സന്തോഷം അനുഭവപ്പെടാം. മേലധികാരിയുമായി സന്തോഷം പങ്കിടാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ സ്ഥാനങ്ങൾ ലഭിക്കാം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സ്ഥാനങ്ങൾ ലഭിക്കാം. സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനങ്ങൾ ലഭിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. ശനിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, മത്സരവിജയം, സ്ഥാനക്കയറ്റം, ബിസിനസ്സിൽ മികവ് ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. പ്രതീക്ഷകൾ തെറ്റാം. വ്യാഴാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. ശനിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, നിയമവിജയം, അപ്രതീക്ഷിത നേട്ടം ഇവ കാണുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

യാത്രകൾ വിജയിക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ബിസിനസിൽ പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശത്രുശല്യം, അപമാനഭീതി, നഷ്ടം ഇവ കാണുന്നു.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. പരീക്ഷയില്‍ മികവ് പുലർത്താം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ശനിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ബുധനാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, പരീക്ഷാ പരാജയം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. പ്രതീക്ഷകൾ തെറ്റാം. വ്യാഴാഴ്ച മുതൽ അനുകൂലം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ലഭിക്കാം. സുഹൃത്തുക്കൾ അകലാം. സഹപ്രവർത്തകർ ദ്വേഷിക്കാം. ശനിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.