സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction January 28 to February 03

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 4bjovr7jr6eq36sln0c833vc8n 4vct09ac3jhs2dftjbbsq8r26q content-mm-mo-web-stories-astrology weekly-zodiac-prediction-january-28-to-february-03

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

കുടുംബാംഗങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയും. ചിലര്‍ക്ക് നിങ്ങളെ കൊണ്ട് ഗുണങ്ങളുണ്ടാകും. എല്ലാ കാര്യങ്ങളും രഹസ്യമായി ചെയ്യാൻ ശ്രമിക്കുക.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

വീട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സാധിക്കും. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ ഉള്ള പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സാധിക്കും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

വീട് മോടി പിടിപ്പിക്കും. ഭാവിപദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ സ്വന്തം തീരുമാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. മറ്റുള്ളവരെ വിശ്വസിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രശ്നമായി വരാം.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

സൽക്കാരങ്ങളിൽ പങ്കെടുക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം കളയാതെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

എല്ലാ കാര്യത്തിനും പൊതുവേ ഉത്സാഹം വർധിക്കും .മംഗള കർമങ്ങളിൽ പങ്കെടുക്കും. മതപരമായ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഔദ്യോഗിക രംഗത്ത് കൂടുതല്‍ ആദരവ് ലഭിക്കാം.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

അടുത്ത ബന്ധുക്കളുടെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് നിങ്ങളുടെ ഇടപെടലുകള്‍ സഹായകരമായിരിക്കും. നിങ്ങളുടെ ബുദ്ധിയും കഴിവും പ്രകീര്‍ത്തിക്കപ്പെടാം.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ചെറിയ യാത്രകൾ ആവശ്യമായി വരും. ചെലവുകൾ വർധിക്കാനും സാധ്യതയുണ്ട്. സ്നേഹിക്കുന്നവര്‍ക്കായി അല്‍പസമയം ചെലവിടാനും അവരോട് അത് പ്രകടിപ്പിക്കാനും കഴിയണം.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

നിങ്ങള്‍ക്ക് ഗുണകരമാകുന്ന ഉപദേശങ്ങള്‍ ലഭിക്കാം. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരാം.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ദാമ്പത്യ ജീവിതം സ്നേഹപൂര്‍ണമാകും. ദുഷ്ടരായ ആളുകളില്‍ നിന്ന് അകലം പാലിക്കുക. അപ്രതീക്ഷിതമായി ചെലവുകള്‍ വന്നുചേരും. ദാമ്പത്യം സുഖകരമാകും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

കുട്ടികളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തു തീര്‍ക്കുന്നത് വഴി ആശ്വാസം തോന്നാം. വീട്ടിലാര്‍ക്കെങ്കിലും നല്ല വിവാഹലോചനകള്‍ വരാം. പണത്തിന്‍റെ കാര്യത്തില്‍ ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ചില പ്രശ്നങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടാം. പഴയ തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കപ്പെടാം. പ്രൊഫഷണല്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ വിജയം നേടും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും. സര്‍ക്കാര്‍ കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനില്‍ക്കും.