ലക്ഷ്മീദേവിയുടെ പ്രതിരൂപമായ തുളസി

content-mm-mo-web-stories-astrology-2024 content-mm-mo-web-stories significance-of-tulsi 45fnbvqq3h19n34rpjgajo9blg 1kbhn0ke3u6p403tqlh3l3nu4t content-mm-mo-web-stories-astrology

പൂജാപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ളതും ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണിത്.

ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത് എന്നാണർഥം.

തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതിനാലാണ് ഈ പേരുവന്നത്. മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു.

തുളസി നിൽക്കുന്ന മണ്ണ് പോലും ശുദ്ധീകരിക്കപ്പെടുമെന്നാണ് വിശ്വാസം. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി. പ്രമുഖ പുരാണങ്ങളിലെല്ലാം തുളസിയുടെ മഹാത്മ്യത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

ദേവസമർപ്പണത്തിനായി തുളസിയില ഇറുത്തെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. തുളസിച്ചെടിക്ക് വെള്ളമൊഴിച്ചശേഷം, വിഷ്ണുഭഗവാനെ മനസ്സിൽ ധ്യാനിച്ച് തുളസിച്ചെടിയെ മൂന്നുതവണ പ്രദക്ഷിണം ചെയ്തിട്ടുവേണം തുളസി ഇല ഇറുത്തെടുക്കുവാൻ.

ഭവനങ്ങളിൽ തുളസിത്തറ നിർമ്മിച്ച് അതിൽ തുളസി വളർത്തുന്നത് എൈശ്വര്യപ്രദമാണ്. കൃഷ്ണ തുളസിയാണ് ഉത്തമമായത്. വീടിന്റെ കിഴക്കുഭാഗത്തായി പ്രധാന വാതിലിന് നേർക്ക് തുളസിത്തറ പണിതാൽ ഫലങ്ങൾ ഏറും