ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം, ബന്ധുഗുണം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. മാസമധ്യത്തിനു ശേഷം സ്വത്തുസംബന്ധമായ തർക്കത്തിൽ തീരുമാനം
സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസില്‍ നേട്ടം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി കാര്യസാധ്യം.
: ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾ വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം. മുമ്പ് കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും.
മുടങ്ങിയപ്രവർത്തനങ്ങൾ പുനരാരംഭിക്കും. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്. ധനപരമായ ആനുകൂല്യം. സ്വന്തക്കാർക്ക് ഉണ്ടായിരുന്ന രോഗബാധ ശമിക്കും.
ബിസിനസിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ ഒന്നിച്ചു യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. പുതിയ പദ്ധതികളെകുറിച്ച് ആലോചിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും.
സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക. സാഹസിക പ്രവർത്തനങ്ങൾ നടത്തും. ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും.
ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും. അവിചാരിത ബന്ധുജന സമാഗമം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.
സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും. ഊഹക്കച്ചവടത്തിൽ വിജയം. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും.
അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം. ഗൃഹനിർമാണത്തിൽ തടസ്സം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. നിഷ്പ്രയാസം സാധിച്ചെടുക്കാമെന്നു കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. മാസമധ്യത്തിനു ശേഷം സ്ഥിതിഗതികൾ അനുകൂലമാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും.
തൊഴില്‍ മേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും.
ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കും. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും.
വാഹനം മാറ്റി വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും.