സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction February 18 to 24

17k1r1iv717mpduvr82e1p86vn content-mm-mo-web-stories-astrology-2024 content-mm-mo-web-stories weekly-zodiac-prediction-february-18-to-24 6m6hn1kmi28dfmehp977qnbqme content-mm-mo-web-stories-astrology

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. കലാപരമായ പ്രവർത്തനങ്ങളിൽ ശോഭിക്കും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. യാത്രകൾ സന്തോഷകരമായി തീരും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ആഘോഷങ്ങളിൽ പങ്കെടുത്തു കൊണ്ടായിരിക്കും ഈയാഴ്ച തുടങ്ങുന്നത്. ധനസ്ഥിതി മെച്ചപ്പെടും. ഉപരിപഠനത്തിന് അനുകൂലമായ കാലമാണ്. പുണ്യ കർമങ്ങൾ അനുഷ്ഠിക്കും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

നേരത്തെ തീരുമാനിച്ചിരുന്ന യാത്രകൾ നടത്തും. ചെലവുകൾ വർധിക്കാൻ ഇടയുണ്ട്. തൊഴിൽ രംഗത്ത് ബുദ്ധിമുട്ടുകൾ വർധിക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ഒരു വാരമാണ്. ദീർഘകാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ സഫലമാകും. വരുമാനത്തിൽ വർധനവ് പ്രതീക്ഷിക്കാം.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

ചില സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകുമെങ്കിലും മറ്റ് ചിലരുമായി അഭിപ്രായ ഭിന്നതയോ തർക്കമോ ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യത തെളിയും. നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ച് പിടിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ആഴ്ചയുടെ തുടക്കത്തിൽ പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വരാം. എന്നാൽ പിന്നീട് ചില ഭാഗ്യ അനുഭവങ്ങൾ ഉണ്ടാവുകയും തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണ്. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. മനഃക്ലേശം വിട്ടുമാറും. പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെടും. നിർത്തി വച്ചിരുന്ന ബിസിനസുകൾ പുനരാരംഭിക്കും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട ഒരു വാരമാണിത്. ടെൻഷനും മഃനക്ലേശവും ഉണ്ടാകും. എതിരാളികളിൽ നിന്നും ഉപദ്രവങ്ങൾക്കും സാധ്യത കാണുന്നു.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

എല്ലാ കാര്യത്തിനും കൂടുതൽ ഉത്സാഹം തോന്നും. വിവാഹാദി മംഗള കർമങ്ങളിൽ പങ്കെടുക്കും. വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്ര നടത്തും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും എല്ലാം നിലനിൽക്കുന്ന ഒരു കാലമാണിത്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. സഹോദരനെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ നടക്കും.