ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 462874gkj8f4ehb0cl4qvrppo8 7j00jiqk38i4ekemdpvo1u31oo content-mm-mo-web-stories-astrology monthly-star-prediction

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മാസമാണ് ഇത്. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉല്ലാസ യാത്രയിൽ പങ്കുചേരും. കുടുംബ ജീവിതം സന്തോഷകരമായി തുടരും

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു ധാരാളം പണം വന്നുചേരും. പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. മനഃക്ലേശം വർധിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

മാസത്തിന്റെ ആദ്യ പകുതിയേക്കാൾ മികച്ചത് ആയിരിക്കും രണ്ടാം പകുതി. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. പുതിയ അധികാരങ്ങൾ ലഭിക്കാനും ഇടയുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

പല തടസ്സങ്ങളും മാറി കാര്യങ്ങൾ ആഗ്രഹിക്കുന്ന പോലെ മുന്നോട്ടു പോകുന്നതാണ്. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. കോടതികാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ദീർഘകാലമായി പരിശ്രമിക്കുന്ന പല കാര്യങ്ങളും സഫലമാകും. പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

സാമ്പത്തിക സ്ഥിതി മെച്ചമാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കുന്നത് ഗുണകരമാണ്. ഉപരിപഠനത്തിന് അവസരം ലഭിക്കും. സാഹിത്യ രംഗത്തും കലാരംഗത്തും ശോഭിക്കും. പേരുംപെരുമയും വർധിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

എല്ലാ കാര്യത്തിലും ഉത്സാഹം അധികമായി തോന്നുന്ന കാലമാണിത്. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പഠന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

മാസത്തിന്റെ ആരംഭത്തിൽ കുടുംബാംഗങ്ങളും ഒരുമിച്ച് ഒരു യാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്. ഭാഗ്യ ദോഷം കൊണ്ട് ചില കാര്യങ്ങൾ നഷ്ടപ്പെട്ടു പോകാം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വിചാരിക്കാത്ത രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പൊതുവേ മനസ്സ് സമാധാനമുള്ള ഒരു മാസമാണിത് എതിരാളികളുമായി സൗഹൃദത്തിലാവും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഔദ്യോഗികരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. വരവിലും അധികമായ ചെലവുകൾ ഉണ്ടാകും പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. പണയം വെച്ച ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കുക. മരുന്നുകൾ കഴിക്കേണ്ടതായി വരാം.