സമ്പൂർണ വിഷു ഫലം 2024

6f87i6nmgm2g1c2j55tsc9m434-list mo-astrology-vishuprediction2024 6f6jfi9e4flt2ksn79h75kl284 usk07301cvkck6q3v7upqkt77-list

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഈ വർഷം പൊതുവെ ശുഭാധിക്യം പ്രതീക്ഷിക്കാം. ഏർപ്പെട്ടിരിക്കുന്ന എല്ലാ കാര്യത്തിലും ഈശ്വരാധീനവും പുരോഗതിയുമുണ്ടാകും. ചികിത്സകളാലും വിശ്രമത്താലും സൽസന്താനഭാഗ്യമുണ്ടാകും. ദമ്പതികൾ ഒരുമിച്ച് താമസിക്കാനുള്ള സാഹചര്യമുണ്ടാകും

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഈ വർഷം പൊതുവെ ഗുണദോഷസമ്മിശ്ര ഫലമാണ്. ആത്മധൈര്യത്തോടെ പ്രവർത്തിച്ച് കാര്യം സാധിക്കാൻ ശ്രമിക്കണം. ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണങ്ങളും സഹായങ്ങളും ലഭിക്കും. ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക അനാരോഗ്യം തക്കതായ ചികിത്സ ചെയ്ത് പരിഹരിക്കണം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

എല്ലാ കാര്യങ്ങളിലും നല്ല ജാഗ്രത വേണം. പ്രതിസന്ധികളെ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കാൻ ശ്രമിക്കണം. ശ്രേയസ്ക്കരമായ കർമങ്ങൾ നിഷ്ഠയോടു കൂടി ചെയ്യുക. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. ധനനഷ്ടം, അപവാദം ഇവ കരുതിയിരിക്കുക. എന്തു വില കൊടുത്തും തീരുമാനം നടപ്പാക്കാൻ ശ്രമിക്കും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

ഈ കൂറുകാർക്ക് ഈ വർഷം ഗുണദോഷ സമ്മിശ്രത്തിൽ ഗുണാധിക്യം പ്രതീക്ഷിക്കാം. തടസ്സപ്പെട്ട പല കാര്യങ്ങളും നടന്നു കിട്ടും. സാമ്പത്തിക സ്ഥിതി തൃപ്തികരം. ഗൃഹനിർമാണം നടക്കും. ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ അവസരമുണ്ടാകും. വിവാഹ സംബന്ധമായി അനുകൂല സാഹചര്യം കൈവരും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ജീവിതഗതിയെ മാറ്റി മറിക്കുന്ന സംഭവങ്ങൾ വന്നുചേരുമെങ്കിലും യുക്തി പൂർവമുള്ള സമീപനത്താൽ ആപത്ഘട്ടങ്ങളെ അതിജീവിക്കുവാൻ സാധിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. വ്യാപാര രംഗത്ത് ലാഭമുണ്ടാക്കാൻ കഠിന പ്രയത്നം വേണ്ടി വരും. അന്യരിൽ അമിത വിശ്വാസം വേണ്ട. ഹൃദ്രോഗികൾ ആരോഗ്യകാര്യത്തിൽ അശ്രദ്ധ ഒഴിവാക്കണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഈ വർഷം ഗുണാനുഭവങ്ങൾ വർധിക്കും. ഈശ്വരാനുഗ്രഹം കൂടുതൽ ഉള്ളതു കൊണ്ട് സാമ്പത്തിക രംഗത്തും കർമരംഗത്തും വൻ നേട്ടം കാണുന്നു. ഭാവിയിൽ നേട്ടമുണ്ടാകുന്ന ചില പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആലോചിക്കണം. ഈശ്വരാനുഗ്രഹത്തെ ദുരുപയോഗം ചെയ്യരുത്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക .കുടുംബ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ അനാവശ്യ സംശയങ്ങൾ ഭാര്യാഭർത്താക്കൻമാർ ഒഴിവാക്കണം. സാമ്പത്തിക ക്രയവിക്രയങ്ങൾ ശ്രദ്ധിച്ച് ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഗുണദോഷ സമ്മിശ്ര ഫലം. കുടുംബത്തിലെ അകൽച്ച മാറിക്കിട്ടും. കോടതി കേസുകളിൽ അനുകൂല വിധി ഉണ്ടാകുന്നതാണ്. ആഗ്രഹങ്ങൾ പലതും നിറവേറും. വ്യപാര മേഖലയിൽ പഴയ പ്രതാപം വീണ്ടെടുക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. കടം വാങ്ങുന്നതും കൊടുക്കുന്നതും കരുതലോടെയാവണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ഗുണദോഷ സമ്മിശ്ര ഫലം. അശ്രദ്ധ മൂലം ധനനഷ്ടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. മുൻകോപം പല ദോഷങ്ങൾക്കും ഇട വരുത്തും എന്നാൽ അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. നൂതന സംരംഭങ്ങളിൽ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം വന്നുചേരും

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

ഗുണദോഷ സമ്മിശ്രത്തിൽ കൂടുതൽ ഗുണഫലങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലബ്ധി പ്രതീക്ഷിക്കാം. പുണ്യസ്ഥല സന്ദർശനത്തിന് അവസരം വന്നു ചേരും. അസുഖങ്ങളെ അവഗണിക്കരുത്. ആരോഗ്യ ശ്രദ്ധ വേണം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ആവശ്യമാണ്. ദുർവാശി കലഹങ്ങൾക്ക് കാരണമാകും. വിദ്യാർഥികൾക്ക് അലസത വർധിക്കുമെങ്കിലും മനസ്സ് ഏകാഗ്രമാക്കി പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാൻ കഴിയും. യാത്രാവേളയിൽ ക്ലേശങ്ങൾക്കിടയുള്ളതിനാൽ സൂക്ഷിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിയ്ക്കുവാൻ അഹോരാത്രം പ്രയത്നവും സഹപ്രവർത്തകരുടെ സഹായവും വേണ്ടിവരും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദീകരിക്കുന്നതു വഴി ആത്മസംതൃപ്തി ഉണ്ടാകും. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology
Read More