കല്ലിൽ തീർത്ത വിസ്മയം; അപൂർവ ഗുഹാക്ഷേത്രം

6f87i6nmgm2g1c2j55tsc9m434-list 7uar9ape7n1s4s81n8lor5q1tl usk07301cvkck6q3v7upqkt77-list

എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് മേതല ഗ്രാമത്തിലാണ് അയ്യായിരത്തിലധികം വർഷം പഴക്കമുള്ള കല്ലിൽ ഭ​ഗവതി ക്ഷേത്രം

അത്യപൂർവ്വ നിർമിതിയാൽ ആരെയും അതിശയിപ്പിക്കുന്ന ഒരു ക്ഷേത്രമാണിത്. മാതൃദൈവമായ ദുർഗാ ഭഗവതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

28 ഏക്കറോളം വരുന്ന വനത്തിനുള്ളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം, ഒമ്പതാം നൂറ്റാണ്ടിൽ ജൈനന്മാർ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം.

ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയെയാണ് ഇവിടെ ഭഗവതിയായി പ്രതിഷ്ഠിച്ചത് എന്ന് കരുതപ്പെടുന്നു.

ഒരു പടുകൂറ്റൻ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിലേക്കെത്തുവാൻ 120 പടികൾ കയറണം. ആയിരക്കണക്കിന് കൊല്ലങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച ഒരു മഹാത്ഭുതം കൂടിയാണ് ഈ കൽപ്പടവുകൾക്ക് മുകളിലുള്ളത്.

പ്രദക്ഷിണവഴിയിലെല്ലാം കല്ലുകൾ പാകിയിരിക്കുന്നു. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡം മേൽക്കൂരയടക്കം പൂർണമായും കരിങ്കല്ലിൽ തീർത്തതാണ്. ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ ഗുഹയ്ക്കുള്ളിലാണ്.

ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ദർശനം നടത്താൻ സാധിക്കുകയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്.

പാറയ്ക്കു മുകളിലാണ് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും വി​ഗ്രഹങ്ങൾ. ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നീ ഉപദേവതാ സാന്നിധ്യവുമുണ്ട്. വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്കേ മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകളുണ്ട്.

ഇവിടുത്തെ പ്രധാനപ്പെട്ട രണ്ട് നേർച്ചകളാണ് കല്ല് നേർച്ചയും ചൂൽ നേർച്ചയും. സ്ത്രീകൾക്ക് മുടി വളരുവാനും പുരുഷന്മാർക്ക് കുടുംബത്തിലെ അസ്വസ്ഥതകൾ മാറാനുമാണ് ചൂൽ നേർച്ച നടത്തുന്നത്.

ഓല കൊണ്ട് ചൂൽ നിർമിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് ചൂൽ നേർച്ച.പാതി വഴിയിൽ മുടങ്ങിയ വീടുപണി പൂർത്തിയാകുവാനാണ് കല്ല് നേർച്ച നടത്തുന്നത്.

പണി നടക്കുന്ന വീട്ടിൽ നിന്നും കല്ലുകൾ ക്ഷേത്രത്തിലെത്തിച്ച് ഭഗവതിയെ ദർശിച്ചാൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാകും എന്നാണ് വിശ്വാസം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article