പ്രഫഷണലുകൾക്ക് ഈ ആഴ്ച? | Professional Prediction 2024 May 26 to June 01

qteoumgce4m4654jmb717cf0d 6f87i6nmgm2g1c2j55tsc9m434-list mo-astrology-zodiacforecast usk07301cvkck6q3v7upqkt77-list

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങള്‍ തടസ്സപ്പെടാം. മേലധികാരിയില്‍ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം. സുഹൃത്തുക്കൾ അകലാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതി

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, പാഴ്ചെലവ്, ശത്രുശല്യം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. ചർച്ചകൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

ബുധനാഴ്ച രാത്രി ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ശരീരസുഖം, ഉത്സാഹം, ബിസിനസിൽ വർധനവ്, ശത്രുക്ഷയം, അംഗീകാരം ഇവ കാണുന്നു. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. നടക്കാതിരുന്ന കാര്യങ്ങൾ നടക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. കാര്യങ്ങൾ നടക്കാതിരിക്കാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ബുധനാഴ്ച രാത്രി ഒൻപതു മണി വരെ പ്രതികൂലം. കാര്യതടസ്സം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, നിയമപരാജയം, കലഹം, ശത്രുശല്യം, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വാക്കുകൾ ശ്രദ്ധിക്കുക. കൂടിക്കാഴ്ചകൾ തൃപ്തികരമല്ലാതെ വരാം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാല്‍ മുതൽ പ്രതികൂലം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നിയമപരാജയം, ഇച്ഛാഭംഗം, നഷ്ടം, പാഴ്ചെലവ് ഇവ കാണുന്നു. കണക്കുകൂട്ടലുകൾ തെറ്റാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ശരീരസുഖം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. ധനതടസ്സം മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. കിട്ടാനുളള പണം തിരികെ ലഭിക്കാം

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, മനഃപ്രയാസം, തർക്കം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വാക്കുകൾ സൂക്ഷിക്കുക. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ബുധനാഴ്ച രാത്രി ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നു കിട്ടാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ഉല്ലാസനിമിഷങ്ങൾക്കു സാധ്യത. ഉല്ലാസയാത്രകൾക്കു സാധ്യത.