സമ്പൂർണ സൂര്യരാശിഫലം | Zodiac Prediction May 26 to June 01

62179670buiq0hts6hemj6n346 6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list

Aries (ജന്മദിനം മാർച്ച് 22 - ഏപ്രിൽ 20)

യാത്രകൾ ഗുണകരമായി മാറുന്ന ഒരു കാലമാണ്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവും.

Taurus(ജന്മദിനം ഏപ്രിൽ 21 - മേയ് 21)

പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും നേരിടേണ്ടി വരാവുന്ന ഒരു തുടക്കമാണ് ഈ ആഴ്ച. എന്നാൽ പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറുന്നതാണ്.

Gemini (ജന്മദിനം മേയ് 22 - ജൂൺ 21)

സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണിത്. പുതിയ സൗഹൃദങ്ങൾ കൊണ്ടു നേട്ടം ഉണ്ടാകും. വീടു വിട്ട് കഴിയേണ്ടി വരാൻ സാധ്യത കാണുന്നു.

Cancer (ജന്മദിനം ജൂൺ 22 - ജൂലൈ 23)

ഈ ആഴ്ചയുടെ തുടക്കവും അവസാനവും അത്ര ഗുണകരമായിരിക്കില്ല. ശുഭകാര്യങ്ങൾ തുടങ്ങുന്നതിന് അല്‍പം കൂടി കാത്തിരിക്കുക. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാകാൻ ഇടയുണ്ട്.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കാനും ഇടയുള്ള കാലമാണ്.

Virgo (ജന്മദിനം ഓഗസ്‌റ്റ് 24 - സെപ്‌റ്റംബർ 23)

പൊതുവേ ഈശ്വരാധീനമുള്ളകാലമാണ്. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. ശത്രുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവാതെ സൂക്ഷിക്കുക.

Libra (ജന്മദിനം സെപ്‌റ്റംബർ 24 - ഒക്‌ടോബർ 23)

ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും.

Scorpio (ജന്മദിനം ഒക്‌ടോബർ 24 - നവംബർ 22)

സാമ്പത്തികമായി മെച്ചപ്പെട്ട കാലമാണ്. വീട് മോടി പിടിപ്പിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും.

Sagittarius (ജന്മദിനം നവംബർ 23 - ഡിസംബർ 22)

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും സൽക്കാരങ്ങളിൽ പങ്കെടുക്കാൻ യോഗം കാണുന്നു.

Capricorn(ജന്മദിനം ഡിസംബർ 23 - ജനുവരി 20)

പുതിയ വീട് നിർമിക്കാൻ ആരംഭിക്കും. പങ്കാളിയുമൊത്ത് ഉല്ലാസ യാത്രയിൽ പങ്കെടുക്കും. കുടുംബജീവിതം സന്തോഷകരമാകും.

Aquarius(ജന്മദിനം ജനുവരി 21 - ഫെബ്രുവരി 19)

എതിരാളികളെ വശത്താക്കാൻ സാധിക്കും. ആഗ്രഹിക്കാത്ത യാത്ര ചെയ്യേണ്ടി വരും. വരവിലും അധികം ചെലവുകൾ വന്നു ചേരും.

Pisces (ജന്മദിനം ഫെബ്രുവരി 20 - മാർച്ച് 21)

തൊഴിൽപരമായും സാമ്പത്തികപരമായും നേട്ടങ്ങൾ ഉണ്ടാകുന്ന ഒരു കാലമാണിത്. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പല കാര്യങ്ങൾക്കും ഒന്നിലേറെ തവണ പരിശ്രമിക്കേണ്ടി വരാം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article