ധൈര്യമാണ് ഈ രാശിയുടെ മുഖമുദ്ര. ഒരു വെല്ലുവിളിയെ സധൈര്യം നേരിടാനുള്ള മനസ്ഥിതി ഈ രാശിക്കാർക്കുണ്ടാവും. തിരിച്ചടികളിൽ തളർന്നിരിക്കാൻ ഇവർക്ക് സാധിക്കില്ല. മുന്നോട്ടു കുതിക്കാൻ പ്രചോദനമാകുന്ന എന്തെങ്കിലും കാര്യം ഇവർ എപ്പോഴും മനസ്സിൽ കരുതാറുണ്ട്
പ്രായോഗികതയും ഉത്തരവാദിത്വവുമാണ് ഈ രാശിക്കാരുടെ പ്രത്യേകത. സ്ഥിരതയുള്ള മനോഭാവത്തോടെയാണ് ഇവരുടെ പെരുമാറ്റം. ഇതുമൂലം ചുറ്റുമുള്ളവർക്ക് എപ്പോഴും താങ്ങായി നിൽക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നു.
അന്വേഷണാത്മകതയാണ് ഈ രാശിയിൽ എടുത്തു പറയേണ്ട കാര്യം. ജീവിതത്തിൽ പുതിയതായി നടക്കാൻ പോകുന്നത് എന്താണെന്നറിയാനുള്ള ആകാംഷ ഈ രാശിയിൽ ജനിച്ചവർക്ക് എപ്പോഴും ഉണ്ടാകും. അതേസമയം സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാനും ഇവർക്ക് സാധിക്കും.
വിശ്വസ്തരെന്ന് ഉറപ്പിച്ചു പറയാവുന്ന വിഭാഗമാണ് ഈ രാശിയിൽ ജനിച്ച ആളുകൾ. അതുകൊണ്ടുതന്നെ അടുപ്പക്കാർക്ക് നിങ്ങളോട് പ്രത്യേക താൽപര്യം എപ്പോഴും ഉണ്ടാവും. സ്നേഹവും സൗഹൃദവും എപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നവരാണ് ഇവർ.
ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ ആരും തള്ളി പറയാത്തവരാണ് ചിങ്ങം രാശിയിൽപ്പെട്ടവർ. ജീവിതത്തിൽ എന്താണ് വേണ്ടതെന്നും അത് എങ്ങനെ നേടണമെന്നും ഇവർക്ക് അറിയാം. എവിടെയും ആകർഷണകേന്ദ്രമാകാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത് എന്ന് മറ്റുള്ളവർ കരുതുമെങ്കിലും അതിനു സാധിക്കുന്നു എന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
എന്തുകാര്യവും കൃത്യതയോടെ ചെയ്യണമെന്ന നിർബന്ധ ബുദ്ധിക്കാരാണ് കന്നിരാശിക്കാർ. വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഒരു പിഴവും വരുത്താതെ കാര്യങ്ങൾ പൂർത്തിയാക്കുക എന്നതിനാണ് ഇവർ പ്രാധാന്യം നൽകുന്നത്. താറുമാറായി കിടക്കുന്ന ഏതൊരു അവസ്ഥയും കൃത്യമായി പരിഹരിക്കാൻ ഇവർക്ക് സാധിക്കും.
സമാധാനത്തിനും ഐക്യത്തിനുമാണ് ഈ രാശിക്കാർ പ്രാധാന്യം നൽകുന്നത്. ഏതുകാര്യവും നീതിയുക്തമായിരിക്കണം എന്ന് ഇവർ ചിന്തിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥ ഉറപ്പാക്കുന്നവരാണ് ഇവർ.
ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി നിലകൊള്ളാനുള്ള മനസ്ഥിതി മൂലം പലരും തന്റേടികൾ എന്ന് തെറ്റിദ്ധരിക്കുന്നവരാണ് ഈ കൂട്ടർ. എന്നാൽ മറ്റുള്ളവർക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിന് പ്രതിഫലങ്ങൾ ഒന്നും ലഭിക്കണമെന്നില്ല.
അറിവ് നേടാനുള്ള വ്യഗ്രതയാണ് ഇവരുടെ പ്രത്യേകത. ഇത് ഇവരെ ഉന്നതികളിൽ എത്തിക്കും. പുതിയ കാര്യങ്ങൾ കണ്ടു പഠിക്കാൻ താൽപ്പര്യം കാണിക്കുന്ന ഈ കൂട്ടർ പാരമ്പര്യ വിശ്വാസപ്രമാണങ്ങളിൽ നിന്നും വേറിട്ട് ചിന്തിക്കുന്നവരായിരിക്കും.
മുന്നിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ ഒരു തടസ്സങ്ങൾക്കു മുന്നിലും നിന്നു പോകാതെ ലക്ഷ്യത്തിലേയ്ക്ക് കുതിക്കുന്നവരാണ് ഇവർ. യാഥാർത്ഥ്യബോധത്തോടെ മാത്രമേ ഇവർ കാര്യങ്ങളെ സമീപിക്കൂ.
ഒരു കാര്യത്തെയും അന്ധമായി വിശ്വസിക്കാത്തവരാണ് കുംഭം രാശിയിൽ ജനിക്കുന്നവർ. ആൾക്കൂട്ടത്തിന് പിന്നാലെ പോകാനുള്ള മനഃസ്ഥിതി ഇവർക്കില്ല. വേറിട്ട ചിന്താഗതി ആയിരിക്കും ഏതു കാര്യത്തിലും ഇവർ വച്ചുപുലർത്തുന്നത്.
പ്രണയാതുരമായ മനസ്സായിരിക്കും ഈ രാശിയിൽ ജനിച്ചവർക്ക് ഉള്ളത്. മറ്റുള്ളവരുമായി ആഴത്തിലുള്ള ബന്ധങ്ങൾ സ്ഥാപിക്കാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്. എന്തിനെയും സ്നേഹത്തോടെ സമീപിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവർ.