സമ്പൂർണ വാരഫലം | Weekly Star Prediction 2024 June 16 - 22

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list 2mkuu4ouijgiii4qo47c53p98b

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

നല്ല ഫലങ്ങൾ അനുഭവപ്പെടും.ജോലിരംഗത്തു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ദൈവാനുഗ്രഹത്തിനു പ്രത്യേക പ്രാർഥനകൾ വേണം. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ജോലിരംഗത്തു ചെറിയ തോതിലുള്ള മന്ദത തുടരും. എങ്കിലും വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

തുലാക്കൂറുകാർക്ക് ഈയാഴ്ച ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ധനുക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ദൈവാനുഗ്രഹമുള്ളതിനാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഈയാഴ്ച ചെലവു കൂടും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article