പ്രഫഷണലുകൾക്ക് ഈ ആഴ്ച | Professional Prediction 2024 June 30 to July 06

6f87i6nmgm2g1c2j55tsc9m434-list 6sv0diui35mvmj8mrb7blp2lvm usk07301cvkck6q3v7upqkt77-list mo-astrology-professionalprediction

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം, പാഴ്ചെലവ്, ധനതടസ്സം ഇവ കാണുന്നു. ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, അവിചാരിത ധനയോഗം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ചൊവ്വാഴ്ച പകൽ പതിനൊന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം, നിയമതടസ്സം ഇവ കാണുന്നു. സർക്കാരിൽ നിന്ന് പ്രതികൂലഫലയോഗം കാണുന്നു. ചൊവ്വാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതല്‍ അനുകൂലം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ചൊവ്വാഴ്ച പകൽ പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, അവിചാരിത ധനയോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ചൊവ്വാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാല്‍ മുതൽ പ്രതികൂലം.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അഭീഷ്ടസിദ്ധി, യാത്രാവിജയം, ഉപയോഗസാധനലാഭം, നിയമവിജയം ഇവ കാണുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നു. ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം, ശരീരക്ഷീണം ഇവ കാണുന്നു.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ചൊവ്വാഴ്ച പകൽ പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, നിയമവിജയം, ഉപയോഗസാധനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ വന്നു ചേരാം. മേലധികാരിയിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കാം. സഹപ്രവർത്തകരിൽ നിന്ന് സഹായങ്ങൾ ലഭിക്കാം

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ചൊവ്വാഴ്ച പകൽ പതിനൊന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ചൊവ്വാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, സ്ഥാനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, സ്വസ്ഥതക്കുറവ്, തർക്കം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. പുതിയ കോഴ്സുകളിലേക്കു പ്രവേശനം ലഭിക്കാം. ഞായറാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നിയമതടസ്സം ഇവ കാണുന്നു.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read More