സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction 2024 July 21 to 27

42o7gcd7feaoqfjd40vmvv4gpj 6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. സാഹിത്യകാരന്മാർക്ക് പുതിയ കൃതി പ്രസിദ്ധീകരിക്കാൻ സാധിക്കും. വിദേശത്തു നിന്നും നാട്ടിൽ വരാൻ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ)

തുടക്കത്തിൽ ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുമെങ്കിലും പിന്നീട് അവയെല്ലാം തരണം ചെയ്യാൻ സാധിക്കും. വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും. അടുത്ത ഒരു ബന്ധുവിനെ സഹായിക്കേണ്ടതായി വരും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ഉന്നത വ്യക്തികളുടെ സഹായം പ്രയോജനപ്പെടും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമായി മാറും. ജോലി സ്ഥലത്ത് പ്രശ്നങ്ങളില്ല.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു വാരമാണിത്. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

മനസിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം ലഭിക്കും. ശുഭകരമായ വിവരങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദ്യാര്‍ഥികള്‍ പഠനത്തിൽ ശ്രദ്ധിക്കുക. മറ്റുള്ളവരുടെ വാക്ക് കേട്ട്  വിഷമിക്കാൻ സാധ്യത ഉണ്ട്

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ സാധിക്കും. നിങ്ങളുടെ സംസാര രീതി മറ്റുള്ളവരെ ആകര്‍ഷിക്കാം. ജോലിഭാരം വർധിക്കാൻ ഇടയുണ്ട്.  കുടുംബത്തോടൊപ്പം സമയം ചെലവിടാൻ ശ്രമിക്കുന്നത് നന്നാകും.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

പ്രത്യേകമായ ഒരു കാര്യം നേടാനായി പരിശ്രമിക്കും. സ്വർണാഭരണങ്ങൾ വാങ്ങിക്കും. വേണ്ടപ്പെട്ട ആരെയെങ്കിലും സഹായിക്കുന്നത് വഴി സന്തോഷം ലഭിക്കും. സാമ്പത്തിക നില ഭദ്രമാണ്.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

നിർത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. നിങ്ങളുടെ ഒരു തീരുമാനം മികച്ചതാണെന്ന് ബോധ്യപ്പെടും. പ്രതികൂല സാഹചര്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കൃത്യമായി എല്ലാം തെറ്റ് കൂടാതെ ചെയ്തു തീര്‍ക്കുക. പുതിയ കാഴ്ചപ്പാടും ചിന്താഗതിയും ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാകും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

വളരെ താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം ലഭിക്കും. സന്തോഷകരമായ ഒരു വാർത്ത നിങ്ങളെ തേടിയെത്താം. വിദ്യാര്‍ഥികള്‍ പഠനത്തിലും ചെറുപ്പക്കാര്‍ കരിയറിലും ശ്രദ്ധ പതിപ്പിക്കുക.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

പൊതുവെ അനുകൂലമായ സമയം ആണ്. കുട്ടികളുടെ മേല്‍ അമിതമായി ചിട്ടകള്‍ ഏര്‍പ്പെടുത്താതെ ഇരിക്കുക. പ്രതീക്ഷിക്കാത്തിടത്തു നിന്നും ധാരാളം പണം കൈവശം വന്നു ചേരും. ബന്ധുക്കളെ കൊണ്ടും ചില നേട്ടങ്ങൾ ഉണ്ടാകാം.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

ഏത് പ്രതിസന്ധിയും ആത്മവിശ്വാസത്തോടെ നേരിടും. ഭാവിയിലേക്കായി വിചാരിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തു തുടങ്ങും. വിദ്യാർഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കും. വീട്ടില്‍ പുതിയ കാര്യങ്ങള ആലോചിക്കുമ്പോള്‍ ബഡ്ജറ്റ് മറക്കാതിരിക്കുക.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article