ശനി വക്രത്തിൽ; സമ്പൂർണ നക്ഷത്രഫലം

6f87i6nmgm2g1c2j55tsc9m434-list 78umlv1qr349p3e5v9l747f0q8 usk07301cvkck6q3v7upqkt77-list

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4):

കർമരംഗത്ത് ഉയർച്ച, സ്ഥാനമാറ്റം, സ്ഥലമാറ്റം, പ്രമോഷൻ എന്നിവ അനുഭവത്തിൽ വരുന്നതാണ്. ശമ്പള വർധനവ് ഉണ്ടാകുന്നതാണ്. ഇതുവരെ കുടിശിക ലഭിക്കാതിരുന്നവർക്ക്, അവ ലഭിക്കാനും സാധ്യമാകും.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം1/2):

ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കർമസംബന്ധമായ ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതാണ്. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് ആഗ്രഹം പൂർത്തീകരിക്കുന്നതാണ്. ശനി വക്രഗതിയിൽ ആയതിനാൽ കണ്ടകശനി ദോഷം കുറയും.

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4) :

ശനി വക്രഗതിയിൽ ആകുമ്പോൾ കർമസംബന്ധമായ തടസ്സങ്ങൾ മാറി കിട്ടുന്നതാണ്. കർമരംഗത്ത് സ്ഥാനമാറ്റം, സ്ഥലമാറ്റം എന്നിവ പ്രതീക്ഷിക്കാം. സമൂഹത്തിൽ പേരും പ്രശസ്തിയും ഉണ്ടാകും.

കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം):

ശനി വക്രഗതിയിൽ ആകുമ്പോൾ നല്ല ഫലങ്ങൾ ലഭിക്കുന്നതാണ്. പുതിയ ജോലിക്കായി കാത്തിരിക്കുന്നവർക്ക് താൻ ആഗ്രഹിച്ച രീതിയിൽ തന്നെ ലഭിക്കും. വിദേശത്ത് ജോലിക്കായി പോകാൻ ഇരിക്കുന്നവർക്കും ആഗ്രഹപൂർത്തീകരണം ഉണ്ടാകും. വരുമാന സ്രോതസ്സുകൾ വർധിക്കും. ധനാഗമനവും ഉണ്ടാകും.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4 ) :

കണ്ടകശനികാലമാണ്. അതിന്റെ കാഠിന്യം കുറയും. ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക്, ഇപ്പോൾ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ എല്ലാം തരണം ചെയ്യാനാകും.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2) :

രോഗാവസ്ഥയിൽ കഴിയുന്നവരുടെ രോഗം ശമിക്കുന്നതാണ്. സമൂഹത്തിൽ പേരും പ്രശസ്തിയും വർധിക്കുന്നതാണ്. പൂർവിക സ്വത്ത് സംബന്ധമായ കേസുകൾ ഉണ്ടായിരുന്നവർക്ക് അവയ്ക്കെല്ലാം തനിക്ക് അനുയോജ്യമായ വിധിയുണ്ടാകുന്നതാണ്.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4) :

കർമരംഗത്ത് പലവിധ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. സ്ഥാനമാറ്റം, സ്ഥലമാറ്റം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തിലും ചില മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. വസ്തു സംബന്ധമായ ഇടപാടുകൾ നടത്തുന്നവർക്ക് ഗുണപ്രദം ആയിരിക്കും. വസ്തു സംബന്ധമായി വളരെയധികം നേട്ടങ്ങൾ ഉണ്ടാകുന്നതാണ്.

വൃശ്ചികക്കൂർ (വിശാഖം1/4, അനിഴം, തൃക്കേട്ട) :

ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ എല്ലാം വിജയം കാണാനാകും. ഉദ്യോഗാർഥികൾക്ക് ശമ്പള വർധനവ്, ശമ്പള കുടിശ്ശിക ലഭിക്കാൻ ഉള്ളവ ലഭിക്കാനും ഇടയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവർക്കും അവ ലഭിക്കാനുള്ള സാധ്യതയുണ്ട്.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4):

കർമരംഗത്ത് സ്ഥാന മാറ്റം, സ്ഥലം മാറ്റം, ഉന്നത പദവി തന്നെ വഹിക്കാനാകുന്നതാണ്. വീടുപണി ത്വരിതപ്പെടുന്നതാണ്. ദൂരദേശ യാത്രകൾ കൊണ്ട് പ്രയോജനപ്രദം ആകും. അപ്രതീക്ഷിത ധനാഗമനം ഉണ്ടാകാനും അധികധന ചെലവുകൾ നിയന്ത്രിക്കാനും ആകും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) :

ശനി വക്രഗതിയിൽ ആകുമ്പോൾ നിങ്ങളുടെ ദുരിതങ്ങൾ കുറഞ്ഞു വരുന്നതാണ്. കർമരംഗത്ത് നല്ല മാറ്റങ്ങൾ തന്നെ കാണാൻ ആകും. ശമ്പള വർധനവും പ്രമോഷൻ, ഉദ്ദേശിച്ച സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവ ആഗ്രഹപ്രകാരം ലഭിക്കാനും ഇടയുണ്ട്.

കുംഭക്കൂർ (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4) :

കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. കർമരംഗത്ത് ശമ്പള വർധനവ്, സ്ഥാനമാറ്റം, സ്ഥലമാറ്റം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോൾ അനുഭവിച്ചു പോരുന്ന തടസ്സങ്ങളെല്ലാം മാറി ആഗ്രഹിച്ച കാര്യങ്ങളെല്ലാം സാധിച്ചു കിട്ടും.

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി) :

എല്ലാകാര്യത്തിലും ഒരു മാറ്റം ഉണ്ടാകും. വിചാരിച്ച കാര്യങ്ങൾക്കെല്ലാം ഒരു ഫലം കാണാൻ ആകുന്നതാണ്. ഇതുവരെ നഷ്ടത്തിലായിരുന്ന ബിസിനസ് വിപുലപ്പെടുത്തി എടുക്കുവാനും അവയിൽ നിന്നും പലവിധ നേട്ടങ്ങളും ലഭ്യമാണ്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article