ചിങ്ങമാസ സമ്പൂർണ ഫലം

6f87i6nmgm2g1c2j55tsc9m434-list 28vhtn4i3rqva9fshjcv2iaukc usk07301cvkck6q3v7upqkt77-list

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):

അനുകൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന കാലമാണ്. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2):

അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായ വിഷമതകൾ ശമിക്കും. ആരോഗ്യപരമായി ഉന്മേഷം. തൊഴിൽരംഗം പുഷ്ടിപ്പെടും.

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4):

ഗുണദോഷ സമ്മിശ്രമായ കാലമാണ്. തൊഴിൽപരമായ പ്രശ്നങ്ങളും തടസ്സങ്ങളും മനഃസുഖം കെടുത്തും. ബന്ധുജനങ്ങളിൽ നിന്ന് പ്രതികൂല സമീപനം മനഃസുഖ കെടുത്തും.

കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം):

ഗുണദോഷ സമ്മിശ്രമായ മാസമാണ്. അവിചാരിതമായ പണച്ചെലവ് ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കുന്നതിന് സാധിക്കും. കുടുംബജീവിത സൗഖ്യം.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4):

ധനപരമായി അനുകൂല സമയമല്ല. കർമരംഗത്ത് ഉന്നതി ഉണ്ടാകുമെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2):

പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം. പിതാവിനോ കുടുംബത്തിലെ മുതിർന്ന അംഗത്തിനോ ആരോഗ്യ വിഷമതകൾ. കരുതി വച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4):

പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. ഔഷധസേവ വേണ്ടി വരും. തൊഴിൽപരമായ അലച്ചിൽ. വിശ്രമം കുറയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും ബന്ധുക്കളുടെ സഹായത്താൽ അവ തരണം ചെയ്യും. തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4):

തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. എന്നാൽ വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളെ കൊണ്ട് നേട്ടം. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി ¾):

ശാരീരികവും മാനസികവുമായ വിഷമതകൾ. തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല. വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത. ദാമ്പത്യ പ്രശ്നങ്ങൾ. പൊതുരംഗത്ത് പ്രശസ്തി വർധിക്കും.

മീനക്കൂർ (പൂരുരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി):

പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറയും. വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article