ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list 3h2gksgbjmqfnrk9fmd96q44s3

ഹൈന്ദവ വിശ്വാസപ്രകാരം പൂർണതയുടെ ദേവനാണ് മഹാദേവൻ. അതിനാൽ ഭഗവാനു പൂർണ പ്രദക്ഷിണം പാടില്ല എന്നാണ് വിശ്വാസം.

മഹാദേവന് മൂന്ന് പ്രദക്ഷിണമാണ് പ്രധാനം

ശ്രീകോവിലിന്റെ ഓവ് മറികടക്കാതെ പ്രദക്ഷിണം ചെയ്യുമ്പോൾ ബലിക്കല്ലുകൾ എപ്പോഴും ഭക്തന്റെ വലതു ഭാഗത്തു വരുന്ന രീതിയിൽ ആവണം എന്നാണ് ചിട്ട.

പ്രദക്ഷിണം വച്ച് ഓവിനരികെ എത്തുമ്പോൾ ശ്രീകോവിലിന്റെ താഴികക്കുടം നോക്കി പ്രാർഥിക്കണം.

ശേഷം അപ്രദക്ഷിണമായി തിരികെ നടന്ന് ഓവിന്റെ മറുഭാഗത്തെത്തുമ്പോൾ ഒരു പ്രദക്ഷിണം പൂർത്തിയാകും.

ശിവവാഹനമായ നന്ദികേശനെ വണങ്ങിയ ശേഷം മാത്രമേ പഞ്ചാക്ഷരീ ജപത്തോടെ ഭഗവാനു മൂന്നുപ്രദക്ഷിണം പാടുള്ളു.

വെറും കയ്യോടെ ക്ഷേത്ര ദർശനം ഒഴിവാക്കണം എന്നാണ് പറയപ്പെടുന്നത്.

നാം നമ്മെത്തന്നെ ഭഗവാനിൽ സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ.

എപ്പോൾ ശിവക്ഷേത്ര ദർശനം നടത്തിയാലും ഒരുപിടി കൂവളത്തിലകളോ കൂവളമാലയോ സമർപ്പിക്കുക.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories