കന്നിയിലെ സമ്പൂർണ മാസഫലം

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list 6qihcbfiocveamr6o2tq61gd5q

മേടക്കൂർ: (അശ്വതി, ഭരണി, കാർത്തിക 1/4):

ധനപരമായ അനുഭവഗുണങ്ങൾ ഉണ്ടാകും. സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം. സാമ്പത്തിക പുരോഗതി കൈവരിക്കും.

ഇടവക്കൂർ (കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2):

ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാവുന്ന കാലമാണ്. തടസ്സങ്ങൾ വിട്ടൊഴിയും. വാക്കുറപ്പിച്ച ഭൂമി വിൽപ്പന വഴി നേട്ടങ്ങൾ ഉണ്ടാകും.

മിഥുനക്കൂർ (മകയിരം 1/ 2, തിരുവാതിര , പുണർതം 3/4 ):

ഗുണദോഷ സമ്മിശ്രമായ ഫലമാണ് അനുഭവത്തിൽ വരുന്നത്. സാമ്പത്തിക വിഷമതകൾ നേരിടും. ബിസിനസ്, തൊഴിൽ മേഖല ഇവ പുഷ്‌ടിപ്പെടുമെങ്കിലും മാനസിക സംഘർഷം അധികരിച്ചു നിൽക്കും.

കർക്കടകക്കൂർ (പുണർതം 1/ 4, പൂയം, ആയില്യം):

സാമ്പത്തികപരമായ ഉന്നമനം കൈവരിക്കുന്ന കാലമാണ്. തൊഴിലിൽ നിന്നും വസ്തുവിൽപ്പന, ഏജൻസി ജോലികളിൽ നിന്നും ധനപുഷ്ടി കൈവരിക്കും.

ചിങ്ങക്കൂർ (മകം, പൂരം , ഉത്രം 1/ 4):

അരിഷ്ടതകൾ വിട്ടൊഴിയും. നഷ്ടപ്പെട്ട മുതൽ തിരിച്ചു കിട്ടുന്ന കാലമാണ്. ഒരു ഇടവേളയ്ക്കു ശേഷം ജീവിതത്തിലെ തിരക്ക് വർധിക്കും.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2):

കർമ്മ രംഗത്ത് നേട്ടം കൈവരിക്കും. മേലധികാരികളുടെ അധികപ്രീതി സമ്പാദിക്കും. വരുമാന വർദ്ധനയുണ്ടാകും. മനസ്സിൽ നില നിന്നിരുന്ന ആഗ്രഹങ്ങൾ ഓരോന്നായി സാദ്ധിക്കും.

തുലാക്കൂർ (ചിത്തിര 1/2 , ചോതി, വിശാഖം 3/4):

തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. നടപ്പാകില്ല എന്ന് കരുതിയിരുന്ന പല കാര്യങ്ങളും അപ്രതീക്ഷിതമായി സാദ്ധ്യമാകും. ആരോഗ്യപരമായ വിഷമതകൾ ഇടയ്ക്കിടെ അനുഭവിക്കേണ്ടി വരും.

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട):

വാസസ്ഥാനമാറ്റത്തിന് യോഗം കാണുന്നു. വ്യവഹാരങ്ങൾ നടത്തുന്നവർക്ക് അഭിഭാഷകരുടെ ശ്രദ്ധക്കുറവിനാൽ പരാജയം സംഭവിക്കാം. വാതസംബന്ധമായ വിഷമതകൾ നേരിടും.

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ):

ഗുണപരമായ മാറ്റങ്ങൾ കൈവരുന്ന വർഷമാണ്. ജീവിതഗതിയെ നിയന്ത്രിക്കുന്ന പ്രധാന തീരുമാനങ്ങളെടുക്കും.

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ):

ആരോഗ്യപരമായി വളരെ ശ്രദ്ധിക്കേണ്ട കാലമാണ്. പാരമ്പര്യ ജന്യരോഗങ്ങളായ പ്രമേഹം മുതലായവ പിടിപെടാനുള്ള സാദ്ധ്യത അധികരിച്ചു നിൽക്കുന്നു. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണവും കുറവായിരിക്കും.

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ):

മാനസികസംഘർഷം അധികരിച്ച് ക്രമേണ ശാന്തമാകുന്ന രീതി നിലനിൽക്കുന്നു. അനാ വശ്യചിന്ത മനസ്സിനെ മഥിക്കും. ഇല്ലാത്ത രോഗത്തെക്കുറിച്ച് മനസ്സ് വ്യാകുലപ്പെടും.

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ):

പ്രതികൂലമായി ക്രമേണ അനുകൂലമാകുന്ന ഫലങ്ങളാണുണ്ടാവുക. സാമ്പത്തികവിഷമം തുടക്കത്തിൽ നേരിടുമെങ്കിലും ക്രമേണ വളരെ മെച്ചപ്പെടും. സ്ഥായിയായി നിലനിന്നിരുന്ന കടങ്ങൾ പരിപൂർണ്ണമായി വീട്ടുവാൻ സാധിക്കും.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article