സമ്പൂർണ സൂര്യരാശിഫലം | Zodiac Prediction September 22 to 28

6f87i6nmgm2g1c2j55tsc9m434-list 3tmi8jvp4nc79lkqvmdh8h3t0c usk07301cvkck6q3v7upqkt77-list

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):

അനാവശ്യചിന്തകള്‍ വര്‍ധിക്കും. ദാമ്പത്യ ഭിന്നതകള്‍ ശമിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ):

പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):

പാരമ്പര്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘ യാത്രകള്‍ സാധിക്കുമെങ്കിൽ ഒഴിവാക്കുക.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ):

വ്യവഹാരങ്ങളില്‍ തിരിച്ചടി ഉണ്ടാകാം. ജീവിത പങ്കാളിക്ക് രോഗിരിഷ്ടതകൾക്ക് സാധ്യത.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

പുതിയ വീട്ടിലേക്ക് താമസം മാറും. വാഹനത്തിനായി പണം ചെലവാക്കേണ്ടിവരും.

കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ):

പകർച്ച രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘ യാത്രകള്‍ സാധിക്കുമെങ്കിൽ ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും.

തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):

ധനപരമായി വളരെ അനുകൂല കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് വീട് വിട്ട് നിൽക്കേണ്ടി വരും.

വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ):

സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ):

ആരോഗ്യ നില മെച്ചപ്പെടും. മാനസികമായ സന്തോഷം ഉണ്ടാകും. കടങ്ങൾ വീട്ടുവാൻ കഴിയും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ):

മനസ്സിന് സന്തോഷം നൽകുന്ന വാർത്ത കേൾക്കും. മക്കളുടെ വിദ്യാഭ്യാസ ചെലവ് കൂടും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ):

തടസ്സങ്ങൾ മാറി പുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ):

തൊഴിലിൽ നല്ല മാറ്റങ്ങൾ ഉണ്ടാവും. മാനസിക സന്തോഷം വർധിക്കും. വരുമാനം വർധിക്കും.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article