ഒക്ടോബർ സമ്പൂർണ മാസഫലം

6f87i6nmgm2g1c2j55tsc9m434-list 4jcklqld2b2jch393mm9rjv0hr usk07301cvkck6q3v7upqkt77-list

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

കുടുംബജീവിതം സന്തോഷകരമായി മാറും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വിദ്യാർഥികൾ അധ്യാപകരുടെ പ്രശംസ പിടിച്ചു പറ്റും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി പെരുമാറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഒരുപാട് നാളായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. സന്താനങ്ങൾ പഠനപുരോഗതി കൈവരിക്കും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ആഘോഷവേളകളിൽ പങ്കെടുക്കും. അപകീർത്തിക്ക് സാധ്യത ഉള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. അധ്വാന ഭാരം കൂടും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

നഷ്ടപ്പെട്ട പ്രതാപ ഐശ്വര്യങ്ങൾ വീണ്ടെടുക്കും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് കഴിയും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

പൊതുവേ ഭാഗ്യമുള്ള സമയമാണ്. വരുമാനത്തിൽ വർധനവ് ഉണ്ടാകും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ബിസിനസുകാർക്ക് ഇത് അനുകൂല മാസമാണ്. ഗുണകരമായ മാറ്റങ്ങൾ പലതുമുണ്ടാകും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

പൊതുവേ ഗുണകരമായ കാലമാണിത്. സന്തോഷവാർത്തകൾ നിങ്ങളെ തേടിയെത്താം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങൾ വന്നു ചേരും. വിവാഹകാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ കാണുന്നു. രാഷ്ട്രീയ പ്രവർത്തകർക്ക് നേട്ടങ്ങൾ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

തൊഴിലിടത്തിൽ നേരിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. വിഷമങ്ങളിൽ കുടുംബം കൂടെ നിൽക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article