സമ്പൂർണ വാരഫലം | Weekly Prediction (September 29 - October 05)

6f87i6nmgm2g1c2j55tsc9m434-list 1boh8u3uirstn3jiqhtfvijis2 usk07301cvkck6q3v7upqkt77-list

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

നവരാത്രി ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഈയാഴ്ച ഇടവക്കൂറുകാർക്ക് ജോലിരംഗത്തു വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ബിസിനസുകാർക്ക് വരുമാനത്തിൽ വർധനയുണ്ടാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഈയാഴ്ച മിഥുനക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

കർക്കടകക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയിപ്പിക്കും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ചിങ്ങക്കൂറുകാർക്ക് ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

കന്നിക്കൂറുകാർക്ക് ഈയാഴ്ച വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

തുലാക്കൂറുകാർക്ക് ഈയാഴ്ച ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് പൊതുവേ ഗുണ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ധനുക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

മകരക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

കുംഭക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. കുടുംബകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ആഴ്ചയാണിത്. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article