സമ്പൂർണ സൂര്യരാശിഫലം | Weekly Zodiac Prediction (October 06 to12)

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list 1gk24hjrfrcgcjj66edouo1ub8

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

:ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ)

വീട് നവീകരണം നടക്കും. വാഹനം മാറ്റി വാങ്ങാനും സാധ്യതയുണ്ട്. പകർച്ച രോഗങ്ങള്‍ പിടിപെടാനിടയുണ്ട്.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):

ഉത്തരവാദിത്തം വർധിക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ആരോഗ്യ സ്ഥിതി തരക്കേടില്ല.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ):

സുഹൃത്തുക്കളുമായി ഒത്തുകൂടും. ഗൃഹനിർമാണത്തിൽ തടസങ്ങൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. മാനസിക വിഷമങ്ങൾ ഉണ്ടാകാനിട ഉണ്ട്.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

സാമ്പത്തിക ബാധ്യത കുറയ്ക്കുവാൻ കഴിയും. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഭാഗ്യ പരീക്ഷണത്തിന് സമയം അനുകൂലമല്ല.

കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ):

അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):

ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ഇടവിട്ട് ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് കൂടുതൽ നേട്ടം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും.

വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

:പുതിയ ജോലിയിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഉദര വിഷമതകൾക്കായി ഔഷധ സേവ വേണ്ടി വരും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ):

അധ്വാനഭാരം വർധിക്കും. ബന്ധുക്കളുമായി ഭിന്നതകൾക്കു സാധ്യത കാണുന്നു. ലഹരിവസ്തുക്കളില്‍ താല്‍പര്യം വർധിക്കും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

:തൊഴിലന്വേഷകര്‍ക്ക് ജോലി കിട്ടും. യാത്രയിൽ ചെറിയ പരുക്ക് പറ്റാനിടയുണ്ട്. സഹപ്രവർത്തകരുമായി നില നിന്നിരുന്ന തര്‍ക്കങ്ങൾ പരിഹരിക്കും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ):

മാനസിക സംഘർഷം വർധിക്കുന്ന കാലമാണ്. പലതിനും ചെറിയ തടസ്സങ്ങൾ നേരിടും. ചില സുഹൃത്തുക്കൾ ശത്രുതയോടെ പെരുമാറും. പഠനത്തിൽ ശ്രദ്ധചെലുത്തുക.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ):

സ്വന്തമായി ബിസിനസ് തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം വർധിക്കും. അവിവാഹിതരുടെ വിവാഹ ഒരുക്കങ്ങൾ ആരംഭിക്കും. ധനപരമായി വളരെ അനുകൂല കാലമായിരിക്കും.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article