താങ്കൾ മേടം സൂര്യരാശിയിൽ ജനിച്ചയാൾ ആയതിനാൽ ഒക്ടോബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച നിങ്ങൾക്ക് പൊതുവെ എല്ലാ കാര്യങ്ങളിലും കൂടുതലും അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്.
ഇടവം സൂര്യരാശിയിൽ പിറന്ന താങ്കൾക്കു സൂര്യൻ ഇപ്പോൾ അനുകൂലഭാവത്തിലായതിനാൽ ഏതു രംഗത്തായാലും വിചാരിച്ച കാര്യങ്ങളിൽ പലതും നടക്കുന്ന ദിവസങ്ങളാണിത്. ഒക്ടോബർ 10നു ശേഷമുള്ള നാലഞ്ചു ദിവസം കാര്യങ്ങൾക്കു വേഗം കുറയും.
താങ്കൾ മിഥുനം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഒക്ടോബർ മാസത്തിന്റെ ആദ്യപകുതിയിലെ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നത്.
കർക്കടകം സൂര്യരാശിയിൽ ജനിച്ച താങ്കൾക്കു സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ ഒക്ടോബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങളൊന്നും വിചാരിച്ചതു പോലെ നടക്കുന്നില്ലെന്നു തോന്നും.
ചിങ്ങം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഒക്ടോബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിലായതിനാൽ ഇടപെടുന്ന രംഗങ്ങളിലൊക്കെ വിജയം ലഭിക്കുന്ന അനുഭവമാണുണ്ടാകുക.
കന്നി സൂര്യരാശിയിലാണു താങ്കൾ പിറന്നത് എന്നതിനാൽ ഒക്ടോബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച ഇടപെടുന്ന കാര്യങ്ങളിലൊക്കെ പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.
താങ്കൾ തുലാം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ സൂര്യൻ അനുകൂലഭാവത്തിലാണു നിൽക്കുന്നത്. അതുകൊണ്ട് ഒക്ടോബർ മാസത്തിലെ ആദ്യത്തെ രണ്ടാഴ്‌ച ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും.
വൃശ്ചികം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഒക്ടോബർ മാസത്തെ ആദ്യത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിലല്ല നിൽക്കുന്നത് എന്നതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു ജീവിതത്തിന്റെ ബാലൻസ് നിലനിർത്താൻ കഴിയും.
ധനു സൂര്യരാശിയിൽ ജനിച്ച താങ്കൾക്കു ഗ്രഹങ്ങൾ അനുകൂലഭാവത്തിൽ നിൽക്കുന്നതിനാൽ ഒക്ടോബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പൊതുവേ എല്ലാ കാര്യങ്ങളിലും വിചാരിച്ചതിലേറെ നേട്ടങ്ങളാണു പ്രതീക്ഷിക്കാവുന്നത്.
താങ്കൾ മകരം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഒക്ടോബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പൊതുവേ എല്ലാ കാര്യങ്ങളിലും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.
ഒക്ടോബർ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ച കുംഭം സൂര്യരാശിക്കാർക്കു പൊതുവേ എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും.
താങ്കൾ മീനം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഒക്ടോബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. മുൻപത്തേതിനെക്കാൾ കാര്യങ്ങൾ വേഗത്തിൽ നടക്കും.