ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടി വരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും.
മാസമധ്യം വരെ ഗുണഫലങ്ങൾ കുറഞ്ഞു നിൽക്കും. പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റി വെയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസിൽ ധനനഷ്ടം.
ഗുണദോഷസമ്മിശ്രമായ മാസമാണ്. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും.
ഗുണഫലങ്ങൾ അനുഭവത്തിൽ വരുന്ന മാസമാണ്. പണമിടപാടുകളിൽ നേട്ടം. ബന്ധു ഗുണമനുഭവിക്കും. യാത്രകൾ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക സ്ഥിരത കൈവരിക്കുവാൻ കഴിയും.
അനുകൂല ഫലങ്ങൾ നിലനിൽക്കുന്ന മാസമാണ്. ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരൽ, തൊഴിൽപരമായ നേട്ടം, വിവാഹ ആലോചനകളിൽ തീരുമാനം എന്നിവ പ്രതീക്ഷിക്കാം. ഭക്ഷണസുഖം ലഭിക്കും.
ഗുണദോഷസമ്മിശ്രമായ മാസമാണ്. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപരമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ നേരിടും.
:മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന വഴി സാമ്പത്തിക ലാഭം. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്. ധനപരമായ ആനുകൂല്യം.
ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനിർമാണത്തിനായി പണം മുടക്കേണ്ടി വരും. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും.
ശാരീരികമോ മാനസികമോ ആയ തടങ്കൽ അനുഭവിക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം. ഗൃഹനിർമാണത്തിൽ തടസ്സം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി.
ബിസിനസിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത അവസാനിക്കും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. മനസ്സിന്റെ സന്തോഷം വർധിക്കും.
ശാരീരികമോ മാനസികമോ ആയ വിഷമതകൾ. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം. ഗൃഹനിർമാണത്തിൽ തടസ്സം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി.
ഗുണദോഷ സമ്മിശ്രമായ കാലമാണ്. സാമ്പത്തികമായ വിഷമതകൾ നേരിടും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി ഉന്മേഷം. തൊഴിൽരംഗം പുഷ്ടിപ്പെടും. വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രേമബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ.