തുലാമാസം അവസാനിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മനസ്സ് കൂടുതൽ സ്വസ്ഥമാകും. ജോലിയിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ഇടവക്കൂറുകാർക്ക് ഈയാഴ്ച വീടു വിട്ടു യാത്ര വേണ്ടിവരും. ജോലിരംഗത്തു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
മിഥുനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ മനസ്സിനു സ്വസ്ഥത കുറയും. ദൈവാനുഗ്രഹത്തിനായി പ്രാർഥിക്കണം.
കർക്കടകക്കൂറുകാർക്ക് ഈയാഴ്ച കുടുംബകാര്യങ്ങളിൽ സ്വസ്ഥത അനുഭവപ്പെടും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ മാറും. ദൈവാനുഗ്രഹത്താൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.
ചിങ്ങക്കൂറുകാർക്ക് ജോലിരംഗത്തു ചെറിയ തോതിലുള്ള മന്ദത തുടരും. എന്നാൽ ആഴ്ചയുടെ ആദ്യ പകുതിയിൽ തികച്ചും നല്ല അനുഭവങ്ങൾ ഉണ്ടാകും.
കന്നിക്കൂറുകാർക്ക് ഈയാഴ്ച അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം ചെലവു നിയന്ത്രിക്കാൻ കഴിയും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
തുലാക്കൂറുകാർക്ക് ഈയാഴ്ച മനസ്സിനു സ്വസ്ഥത കുറയും. എങ്കിലും ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.
വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും.
ധനുക്കൂറുകാർക്ക് ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.
ഈയാഴ്ച മകരക്കൂറുകാർക്കു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
കുംഭക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിയും.
മീനക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. ഇടയ്ക്കിടെ ചെറിയ തോതിൽ തലവേദന അനുഭവപ്പെടും.