മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് നവംബർ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിലായതിനാൽ ഇടപെടുന്ന രംഗങ്ങളിലൊക്കെ വിജയം ലഭിക്കുന്ന അനുഭവമാണുണ്ടാകുക.
ഇടവം സൂര്യരാശിയിൽ ജനിച്ച താങ്കൾക്കു സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ നവംബർ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങളൊന്നും വിചാരിച്ചതു പോലെ നടക്കുന്നില്ലെന്നു തോന്നും. എങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പോയി ചാടില്ല. ദൈവാനുഗ്രഹം കൂടെയുണ്ട്.
മിഥുനം സൂര്യരാശിയിലാണു താങ്കൾ പിറന്നത് എന്നതിനാൽ നവംബർ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച ഇടപെടുന്ന കാര്യങ്ങളിലൊക്കെ പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണാനുഭവങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത.
താങ്കൾ കർക്കടകം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ സൂര്യൻ അനുകൂലഭാവത്തിലാണു നിൽക്കുന്നത്. അതുകൊണ്ട് നവംബർ മാസത്തിലെ അവസാനത്തെ രണ്ടാഴ്‌ച ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും.
ചിങ്ങം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് നവംബർ മാസത്തെ അവസാനത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിലല്ല നിൽക്കുന്നത് എന്നതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു ജീവിതത്തിന്റെ ബാലൻസ് നിലനിർത്താൻ കഴിയും.
കന്നി സൂര്യരാശിയിൽ ജനിച്ച താങ്കൾക്കു ഗ്രഹങ്ങൾ അനുകൂലഭാവത്തിൽ നിൽക്കുന്നതിനാൽ നവംബർ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പൊതുവേ എല്ലാ കാര്യങ്ങളിലും വിചാരിച്ചതിലേറെ നേട്ടങ്ങളാണു പ്രതീക്ഷിക്കാവുന്നത്.
താങ്കൾ തുലാം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ നവംബർ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പൊതുവേ എല്ലാ കാര്യങ്ങളിലും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യത കാണുന്നില്ല.
നവംബർ മാസത്തിലെ അവസാനത്തെ ഈയാഴ്ച വൃശ്ചികം സൂര്യരാശിക്കാർക്കു പൊതുവേ എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും.
താങ്കൾ ധനു സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ നവംബർ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. മുൻപത്തേതിനെക്കാൾ കാര്യങ്ങൾ വേഗത്തിൽ നടക്കും.
താങ്കൾ മകരം സൂര്യരാശിയിൽ ജനിച്ചയാൾ ആയതിനാൽ നവംബർ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച നിങ്ങൾക്ക് പൊതുവെ എല്ലാ കാര്യങ്ങളിലും കൂടുതലും അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്.
കുംഭം സൂര്യരാശിയിൽ പിറന്ന താങ്കൾക്കു സൂര്യൻ ഇപ്പോൾ അനുകൂലഭാവത്തിലായതിനാൽ ഏതു രംഗത്തായാലും വിചാരിച്ച കാര്യങ്ങളിൽ പലതും നടക്കുന്ന ദിവസങ്ങളാണിത്. നവംബർ 25നു ശേഷമുള്ള നാലഞ്ചു ദിവസം കാര്യങ്ങൾക്കു വേഗം കുറയും.
താങ്കൾ മീനം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് നവംബർ മാസത്തിന്റെ അവസാനപകുതിയിലെ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നത്. എങ്കിലും സൂര്യൻ അനുഗ്രഹസ്‌ഥാനത്തു നിൽക്കുന്നതിനാൽ എല്ലാ രംഗത്തും പ്രതിസന്ധികളിൽ നിന്നു മോചനം ലഭിക്കും.