വൃശ്ചികമാസം തുടങ്ങിയതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.
ഇടവക്കൂറുകാർക്ക് ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പ്രാർഥനകളിലൂടെ കാര്യങ്ങൾ അനുകൂലമാക്കിയെടുക്കാൻ കഴിയും.
മിഥുനക്കൂറുകാർക്ക് ചെറിയ തോതിൽ തലവേദന അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രത്യേകം പ്രാർഥനകൾ വേണം.
കർക്കടകക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും.
ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
കന്നിക്കൂറുകാർക്ക് ജോലിരംഗത്തെ തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കൂടുതൽ അംഗീകാരം നേടിയെടുക്കാനും കഴിയും.
തുലാക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേകം പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും.
വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ ജോലികാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും.
ധനുക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക.
ഈയാഴ്ച മകരക്കൂറുകാർക്ക് കാര്യങ്ങൾ അനുകൂലമാകും. ജോലിരംഗത്തു ഗുണഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം.
കുംഭക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക.
മീനക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേകം പ്രാർഥനകൾ വേണം. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും.