സമ്പൂർണ ദ്വൈവാര നക്ഷത്രഫലം | Bi Weekly Prediction (November 23 - ‍December 06)

6f87i6nmgm2g1c2j55tsc9m434-list 5uem6enpbupj5bfffi2pkljb69 usk07301cvkck6q3v7upqkt77-list

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. അതിർത്തി തർക്കം രമ്യമായി പരിഹരിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും.

ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

സാമ്പത്തിക പ്രതിസന്ധി മറികടക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഗുരുനാഥന്റെ ഉപദേശപ്രകാരം ഉപരിപഠനത്തിനു ചേരും.

മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കാനിട വരും. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം)

ചെലവിനങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നതു വഴി കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിഞ്ഞു പോകും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും.

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക)

തൊഴിൽപരമായ അനിഷ്ടങ്ങൾ ഒഴിവാകാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. ഭക്ഷണ ക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ജീവിത പങ്കാളിയുടെ പിന്തുണയാൽ പ്രതിസന്ധികളെ അതിജീവിക്കും.

കന്നിക്കൂർ (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

ഊഹക്കച്ചവടത്തിൽ പണനഷ്ടം സംഭവിക്കും. വ്യാപാരവിതരണ മേഖലകളിൽ ലാഭവിഹിതം കുറയും. ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിക്കും. സന്ധിവേദന വർധിക്കും. ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ ആത്മാഭിമാനം തോന്നും.

തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

മകൾക്ക് തന്നെക്കാൾ ഉയർച്ചയുണ്ടായതിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. കുടുംബാംഗങ്ങളുടെ നിർബന്ധപ്രകാരം ഉദ്യോഗത്തിന് പരിശ്രമിക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും.

വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

ഗുരുനാഥന്റെ നിർബന്ധത്താൽ ഉപരിപഠനത്തിന് ചേരും. ബന്ധുക്കൾ തമ്മിലുള്ള വസ്തുതർക്കത്തിൽ നിഷ്പക്ഷമനോഭാവം സ്വീകരിക്കുകയാണ് നല്ലത്. യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ജീവിത പങ്കാളിയുടെ അഭിപ്രായം സ്വീകരിക്കും.

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

കാര്യകാരണ സഹിതം സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. ഉദരരോഗപീഡകളാൽ യാത്ര മാറ്റിവയ്ക്കും. ചില ചുമതലകൾ സന്താനങ്ങളെ ഏൽപിക്കും.

മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

ചർച്ചകളിൽ വിജയിക്കും. മംഗള കർമങ്ങൾക്കു നേതൃത്വം നൽകും. പ്രവർത്തനങ്ങൾക്കു സദ്സൂചനകൾ ലഭിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ വന്നു ചേരും.

കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)

അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. ചെയ്യുന്ന കാര്യങ്ങളിൽ അന്യർക്കും ഉപകാരപ്രദമാകും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.

മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി)

കടംകൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരങ്ങൾ വന്നു ചേരും. ചർച്ചകൾ വിജയിക്കും. രക്ഷിതാക്കളുടെ ആവശ്യങ്ങൾക്കായി അവധിയെടുക്കും. അഭയം ചോദിച്ചു വരുന്നവർക്ക് അഭയം നൽകും.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article