വൃശ്ചികമാസ സമ്പൂർണഫലം

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list 17t1nug49ah0vgabuvj8b6aogt

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4) :

മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമി വില്‍പന വഴി സാമ്പത്തികലാഭം. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2):

ബിസിനസിൽ പണച്ചെലവ് അധികരിക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും.

മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

:സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധപുലർത്തുക. കാലാവസ്ഥാജന്യ രോഗസാധ്യത. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും.

കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം):

സ്വയംതൊഴിലിൽ ധനനഷ്ടം. ശാരീരികവും മാനസികവുമായ ക്ഷീണം. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല. സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)

:സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടി വരും. സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യ ഭീതികളിൽ നിന്ന് മോചനം. വാഹന യാത്രകള്‍ കൂടുതലായി വേണ്ടി വരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2) :

കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾ വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം. മുമ്പ് കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4)

കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തു നിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടി വരും. അവിചാരിത ബന്ധുജനസമാഗമം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4)

പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം. ഗൃഹനിർമാണത്തിൽ തടസ്സം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. നിഷ്പ്രയാസം സാധിച്ചെടുക്കാമെന്നു കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. മാസമധ്യത്തിനു ശേഷം സ്ഥിതിഗതികൾ അനുകൂലമാകും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

തൊഴില്‍ മേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസ്സിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടിക‍ൾ നേരിടും. ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കും.

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

പണമിടപാടുകളില്‍ കൃത്യത പാലിക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വാഹനം മാറ്റി വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article