ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്ന ഒരു കാലമാണിത്. ഓഹരി ഇടപാട് നന്നായി നടക്കും. പ്രാർഥനയും മറ്റും മുടങ്ങാതെ നടത്തുക.
ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനം ലഭിക്കും. അധികമായ ചെലവുകൾ ഉണ്ടാകും. സന്താനങ്ങൾ സന്തോഷ വാർത്തയുമായെത്തും.
വരുമാനത്തെക്കാൾ ചെലവ് കൂടിയിരിക്കും. പങ്കാളിയെ സഹായിക്കേണ്ടതായി വരാം. പുതിയ നിക്ഷേപങ്ങൾ നടത്താൻ സമയം അനുകൂലമല്ല.
വരുമാനത്തിൽ വർധനവുണ്ടാകും. എതിരായി പ്രവർത്തിച്ചിരുന്നവരെ വശത്താക്കാൻ സാധിക്കും. ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ അകന്നു
കൂടുതൽ വരുമാനം പ്രതീക്ഷിക്കാവുന്ന കാലമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കും. പങ്കാളിയോടൊപ്പം ഉല്ലാസയാത്ര ചെയ്യും.
ഈശ്വരാധീനം കൊണ്ട് പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. ശമ്പളം വർധിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എതിരാളികളുടെ ഉപദ്രവങ്ങൾ തരണം ചെയ്യും.
പല തടസ്സങ്ങളും താനെ ഒഴിവാകും. വരുമാനം വർധിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. സാഹിത്യ പ്രവർത്തകർക്കും ലേഖകന്മാർക്കും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.
പുതിയ പല അവസരങ്ങളും തേടിയെത്തും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി മാറും. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും.
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും.
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സഹോദര സഹായം ലഭിക്കാനും സാധ്യതയുണ്ട്. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും.
പലകാര്യങ്ങൾക്കും ഉത്സാഹകുറവും ആലസ്യവും തോന്നും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
പല രീതിയിലും നേട്ടങ്ങൾ ഉണ്ടാകുന്ന മാസമാണിത്. ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.