ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മനസ്സ് കൂടുതൽ സ്വസ്ഥമാകും.
ഇടവക്കൂറുകാർക്ക് ഈയാഴ്ച വീടു വിട്ടു യാത്ര വേണ്ടിവരും.
മിഥുനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ മനസ്സിനു സ്വസ്ഥത കുറയും.
കർക്കടകക്കൂറുകാർക്ക് ഈയാഴ്ച കുടുംബകാര്യങ്ങളിൽ സ്വസ്ഥത അനുഭവപ്പെടും.
ചിങ്ങക്കൂറുകാർക്ക് ജോലിരംഗത്തു ചെറിയ തോതിലുള്ള മന്ദത തുടരും. എന്നാൽ ആഴ്ചയുടെ ആദ്യ പകുതിയിൽ തികച്ചും നല്ല അനുഭവങ്ങൾ ഉണ്ടാകും.
കന്നിക്കൂറുകാർക്ക് ഈയാഴ്ച അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം ചെലവു നിയന്ത്രിക്കാൻ കഴിയും.
തുലാക്കൂറുകാർക്ക് ഈയാഴ്ച മനസ്സിനു സ്വസ്ഥത കുറയും. എങ്കിലും ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്.
വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്.
ധനുക്കൂറുകാർക്ക് ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക.
ഈയാഴ്ച മകരക്കൂറുകാർക്കു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
കുംഭക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിയും.
മീനക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും.