ധനുമാസ സമ്പൂർണഫലം

6f87i6nmgm2g1c2j55tsc9m434-list 3g9cs4pb2pg18gksluth0t79c9 usk07301cvkck6q3v7upqkt77-list

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)

ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടി വരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

മാസമധ്യം വരെ ഗുണഫലങ്ങൾ കുറഞ്ഞു നിൽക്കും. പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റി വയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും.

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4)

ആഗ്രഹങ്ങൾ നിറവേറുന്നതിൽ തടസ്സം, താമസം ഇവ നേരിടും. വൈകിയാണെങ്കിലും രോഗദുരിതത്തിൽ ശമനം വന്നുതുടങ്ങും. ബന്ധുജനങ്ങളിൽനിന്നുള്ള സഹായം ലഭിക്കും. തൊഴിൽപരമായി ചെറിയ അരിഷ്ടതകൾ.

കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം)

മാനസിക സംഘർഷം അധികരിച്ചു നിൽക്കുന്ന മാസമാണ്. പണമിടപാടുകളിൽ ശ്രദ്ധിക്കുക. ബന്ധുഗുണമനുഭവിക്കും. യാത്രകൾ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക സ്ഥിരത കൈവരിക്കുവാൻ കഴിയും.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)

ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരൽ. തൊഴിൽപരമായ നേട്ടം. വിവാഹ ആലോചനകളിൽ തീരുമാനം എന്നിവ പ്രതീക്ഷിക്കാം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കുന്ന ശീലത്തിൽ മാറ്റം ഉണ്ടാകും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഗുണദോഷസമ്മിശ്രമായ മാസമാണ്. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപരമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ നേരിടും.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4)

രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടു തുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്ന വിജയം കൈവരിക്കും. സുഹൃദ് ബന്ധുജനസമാഗമം. ജീവിത പങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ധനവ്യയം അധികരിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കുവാൻ അൽപം കൂടി കാത്തിരിക്കേണ്ടി വരും. തൊഴിപരമായ മാറ്റങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. ഒപ്പം തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങള്‍ മാറും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4)

ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. സാമ്പത്തിക നേട്ടം കൈവരിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിത ധനലാഭം. വിശ്രമം കുറഞ്ഞിരിക്കും. സാമ്പത്തിക വിഷമതകള്‍ ശമിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പ്രതികൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന കാലമാണ്. സാമ്പത്തികമായ വിഷമതകൾ നേരിടും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി ചെറിയ വിഷമതകൾ നേരിടും. തൊഴിൽരംഗം പുഷ്ടിപ്പെടും. വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രേമബന്ധങ്ങളിൽ അസ്വസ്ഥതകൾ. പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് ആലോചന. വാഗ്ദാനങ്ങൾ നൽകി അബദ്ധത്തിൽ ചാടാതെ ശ്രദ്ധിക്കുക. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വിശ്രമം കുറയും.

മീനക്കൂർ(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഗുണദോഷ സമ്മിശ്രമായ മാസമാണ്. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. അവിചാരിത പണച്ചെലവ് ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബസൗഖ്യം. ആരോഗ്യപരമായി അനുകൂലം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article