സമ്പൂർണ വർഷഫലം 2025

6f87i6nmgm2g1c2j55tsc9m434-list 66th7kjjdus398f5g7cmas19ql usk07301cvkck6q3v7upqkt77-list

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർ):

ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ കഴിയും. പുത്തൻ ആശയങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കഴിയും. വിവാഹാലോചനകൾ ഫലപ്രാപ്തിയിൽ എത്തും. സന്തോഷം കുറയും. സന്ദേഹങ്ങൾ അധികരിക്കും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർ):

ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും. അറിവുള്ളവരും വിനയാന്വിതരുമാകും. കർമരംഗത്ത് സ്വതന്ത്രമായി മുന്നോട്ട് പോകും. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ഏറ്റെടുക്കുവാൻ മടികാണിക്കും.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർ):

ഈശ്വരാധീനം കൊണ്ട് എല്ലാം നേടിയെടുക്കുവാൻ കഴിയും എന്ന് വിശ്വസിക്കുന്നവരാണ്. ജാഗ്രതയോടെ മുന്നോട്ടുപോകും. ഏറ്റെടുക്കുന്ന പ്രവൃത്തികൾ വിജയകരമായി പൂർത്തികരിക്കുവാൻ കഴിയും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കർമനിരതരും ഊർജസ്വലരുമാണ്. നർമബോധത്തോടെ കാര്യങ്ങൾ നോക്കി കാണാൻ ശ്രമിക്കും. ജയപരാജയങ്ങളെ കുറിച്ച് ചിന്തിക്കാതെ പരിശ്രമത്താൽ വിജയം നേടും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർ):

പ്രതീക്ഷകൾ പൂവണിയും. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുകയും ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യും. വാക്ചാതുര്യത്താൽ ആരെയും വശീകരിക്കും. കർമരംഗത്ത് മുന്നേറ്റമുണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. വരുമാനം വർധിക്കും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർ):

ചിരകാലാഭിലാക്ഷങ്ങൾ പൂർത്തികരിക്കും. ഈശ്വരാധീനമുള്ളവരും ബുദ്ധികൂർമതയുള്ളവരുമാണ്. ജീവിതത്തിൽ നേരത്തെ ഉണ്ടായിരുന്ന പരാജയങ്ങളുടെ ദുഷ്ഫലങ്ങൾ മാറി കിട്ടും. പുതിയ സംരംഭങ്ങളിൽ അപ്രതീക്ഷിതമായ രീതിയിൽ വിജയം കരസ്ഥമാക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർ):

നീതിബോധമുള്ളവരും ഈശ്വരവിശ്വാസികളുമായ ഇവർ കഠിനപരിശ്രമത്തിലൂടെ ജീവിത വിജയം നേടും. ജീവിതത്തിൽ പ്രതീക്ഷിക്കുന്ന ഒരു മാറ്റം വന്നു ചേരും. മുട്ടുവിൻ തുറക്കപ്പെടും എന്ന അവസ്ഥയാണ്. നന്മകൾ വന്നു ചേരും.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):

സുഖജീവിതം കാംക്ഷിക്കുന്നവരും പ്രതീക്ഷകൾ നിറവേറ്റാൻ വേണ്ടി പരിശ്രമിക്കുന്നവരുമാണ്. പ്രതീക്ഷിക്കുന്ന ഉയർച്ച ഉണ്ടാകില്ല. വലിയ മാറ്റവും പ്രതീക്ഷിക്കേണ്ട. ജീവിതത്തിൽ ഗുണദോഷസമ്മിശ്ര ഫലങ്ങൾ അനുഭവപ്പെടും. അപവാദങ്ങൾ കേൾക്കേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):

ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ സാധിക്കും. സേവന മനഃസ്ഥിതിയും ദീനാനുകമ്പയുമുള്ള ഇവർ ഈശ്വരവിശ്വാസികളും അന്യരെ ഉപദേശിക്കുവാൻ സമർഥരുമാണ്. ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. വരുമാനം വർധിക്കും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. മംഗളകർമങ്ങളിൽ പങ്കെടുക്കും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർ):

അപ്രതീക്ഷിതമായി ചില നല്ല മാറ്റങ്ങളും ഉയർച്ചകളും വന്നുചേരും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കാലതാമസം നേരിടും. മനസ്സിൽ അകാരണമായ ഭയം ഉണ്ടാകും. വിദേശയാത്ര വേണ്ടത്ര പ്രയോജനം ചെയ്യില്ല. ബന്ധുക്കൾ ശത്രുക്കൾ ആകും. സർക്കാരിൽ നിന്നും പ്രതികൂല നടപടികൾ ഉണ്ടാകും.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർ):

ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കും. കർമരംഗത്ത് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. വീട്, വാഹനം എന്നിവ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സ്ഥലമാകും. സമൂഹത്തിൽ ഉന്നതന്മാരുമായിട്ട് അടുപ്പം ഉണ്ടാകും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):

വിവേകപൂർവം രണ്ടു പ്രാവശ്യം ചിന്തിച്ച് തീരുമാനം എടുക്കണം. കോപം നിയന്ത്രിച്ച് മുന്നോട്ട് പോകണം. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തികരിക്കുവാൻ കാലതാമസം നേരിടും. മാതാപിതാക്കളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article