പൊതുവേ ഗുണകരമായ വാരമാണിത്. സാമ്പത്തിക സ്ഥിതി മെച്ചമാകും.
കുടുംബജീവിതം സമാധാനം നിറഞ്ഞതായിരിക്കും. പണമിടപാടുകളിൽ വാക്ക് പാലിക്കും.
അവിവാഹിതരുടെ വിവാഹാലോചനയിൽ തീരുമാനം ആകും. പുതിയ കരാറുകളിൽ ഏർപ്പെടും.
നല്ല ഈശ്വരാധീനം ഉള്ള കാലമാണിത്. പുതിയ വാഹനം വാങ്ങുന്നതിന് അവസരം വന്നുചേരും.
തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. ധാരാളം യാത്ര ചെയ്യേണ്ടിവരും. സ്വത്തു തർക്കം രമ്യമായി പരിഹരിക്കും.
ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം.
പുതിയ സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കും. തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും. സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ വാരമാണ്.
നല്ല ദൈവാധീനമുള്ള സമയമാണ്. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. സാമ്പത്തിക നില മെച്ചമാകും.
പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. വീട്ടിൽ മംഗളകർമങ്ങൾ നടക്കും. മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിക്കും.
പണചെലവ് വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആതുര സേവനത്തിൽ താല്‍പര്യം പ്രകടിപ്പിക്കും.
ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കും. ആരോഗ്യപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും.
ബിസിനസിൽ നല്ല ലാഭം പ്രതീക്ഷിക്കാം. സ്വന്തമായി ഭൂമി വാങ്ങാൻ കഴിയും. വിദ്യാർഥികൾക്ക് ഈ സമയം അനുകൂലമാണ്.